Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഏഞ്ചല മെര്‍ക്കലിനെ അപായപ്പെടുത്താനുള്ള ശ്രമം വിഫലമാക്കി

👤by FK Staff 🕔27-08-2016
പ്രാഗ്(ചെക്ക് റിപ്പബ്ലിക്ക്): ജര്‍മന്‍ ചാന്‍സലര്‍ ഏഞ്ചല മെര്‍ക്കലിനു നേരെ നടന്ന വധശ്രമം ചെക്ക് പൊലീസ് നിഷ്ഫലമാക്കി. ചെക്ക് റിപ്പബ്ലിക്ക് തലസ്ഥാനമായ പ്രാഗ് സന്ദര്‍ശനത്തിനിടെ മെര്‍ക്കലിന്റെ സുരക്ഷാ വാഹനവ്യൂഹത്തിലേക്ക് അന്യായമായി പ്രവേശിക്കാന്‍ ശ്രമിച്ച ആയുധധാരിയായ മധ്യവയ്‌സകനെയാണു പൊലീസ് സമയോചിത ഇടപെടലിലൂടെ തടഞ്ഞതും വധശ്രമം നിഷ്ഫലമാക്കിയതും.
വ്യാഴാഴ്ചയായിരുന്നു സംഭവം അരങ്ങേറിയത്. ചെക്ക് റിപ്പബ്ലിക്ക് പ്രധാനമന്ത്രി ബോഹുസ്ലാവ് സൊബോട്കയെ സന്ദര്‍ശിക്കാന്‍ പ്രാഗിലെത്തിയതാണ് മെര്‍ക്കല്‍. എയര്‍പോര്‍ട്ടില്‍നിന്നും പ്രധാനമന്ത്രിയുടെ കാര്യാലയത്തിലേക്കുള്ള യാത്രാ മദ്ധ്യേ മെര്‍ക്കലിന്റെ വാഹനവ്യൂഹത്തിലേക്ക് കറുത്ത നിറത്തിലുള്ള മെഴ്‌സിഡെസ് ബെന്‍സ് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു പൊലീസ് പറഞ്ഞു. തുടര്‍ന്നു ഇയാളെ പൊലീസ് തടഞ്ഞു. ഇയാളുടെ കാറില്‍ നിന്നും കണ്ണീര്‍ വാതകം, സിമന്റ് കട്ടകള്‍ എന്നിവ കണ്ടെടുത്തിട്ടുണ്ട്.
ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയനില്‍നിന്നും പിന്‍വാങ്ങാന്‍ തീരുമാനിച്ചതിനു ശേഷമുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ വേണ്ടിയാണ് പ്രാഗില്‍ മെര്‍ക്കലെത്തിയത്. 15 രാജ്യങ്ങളുടെ തലവന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മെര്‍ക്കല്‍ യൂറോപ്പിനെ നശിപ്പിക്കുകയാണെന്ന് പ്രദര്‍ശിപ്പിക്കുന്ന മുദ്രാവാക്യവുമായി ചിലര്‍ പ്രാഗിലെ തെരുവില്‍ ഒത്തുകൂടുകയുമുണ്ടായി.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet