Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

മഹാരാഷ്ട്രയുടെ ഗ്രാമശാക്തീകരണം

👤by FK Staff 🕔27-08-2016
ചൊവ്വാഴ്ച്ചയാണ് പൊതു-സ്വകാര്യ പങ്കാളിത്തത്തില്‍ പിന്നോക്കം നില്‍ക്കുന്ന 1,000 ഗ്രാമങ്ങളെ ശാക്തീകരിക്കാനുള്ള പദ്ധതി മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഇതില്‍ പലതും പിന്നോക്കം നില്‍ക്കുന്ന വനവാസി ഗ്രാമങ്ങളാണ്. സര്‍ക്കാരിന്റെയും കോര്‍പ്പറേറ്റ് മേഖലയുടെയും എന്‍ജിഒകളുടെയും സംയുക്ത പങ്കാളിത്തത്തോടെ ഗ്രാമശാക്തീകരണ പദ്ധതി നടപ്പാക്കാനാണ് ദേവേന്ദ്ര ഫഡ്‌നവിസ് നേതൃത്വം നല്‍കുന്ന സംസ്ഥാനത്തെ ബിജെപി സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിനുവേണ്ടി പ്രത്യേക ട്രസ്റ്റും സര്‍ക്കാര്‍ രൂപീകരിക്കും. പകുതി ഗ്രാമങ്ങളെ സര്‍ക്കാരും പകുതി ഗ്രാമങ്ങളെ കോര്‍പ്പറേറ്റ് മേഖലയും തെരഞ്ഞെടുക്കും. പദ്ധതിക്കുവേണ്ടിയുള്ള 50 ശതമാനം ഫണ്ട് സര്‍ക്കാര്‍ നല്‍കും. ബാക്കി കണ്ടെത്തേണ്ടത് ബിസിനസ് ലോകമാണ്. 

പദ്ധതിയുമായി ബന്ധപ്പെട്ട് 70 പ്രമുഖ വ്യക്തികളുമായി ഫഡ്‌നവിസ് ചര്‍ച്ച നടത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി രത്തന്‍ ടാറ്റ, ആനന്ദ് മഹീന്ദ്ര, എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ, ബിര്‍ള ഫൗണ്ടേഷന്റെ രാജശ്രീ ബിര്‍ള തുടങ്ങിയവരെല്ലാം പദ്ധതിക്ക് പിന്തുണ നല്‍കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. മാനവ വികസന സൂചികയിലെ (എച്ച്ഡിഐ-ഹ്യൂമന്‍ ഡെവലപ്‌മെന്റ് ഇന്‍ഡെക്‌സ്) റാങ്കനുസരിച്ചായിരിക്കും ഗ്രാമങ്ങളെ തെരഞ്ഞെടുക്കുക. വികസനത്തില്‍ ഏറ്റവും പിന്നോക്കം നില്‍ക്കുന്ന ഗ്രാമങ്ങളെ പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് ഫഡ്‌നവിസ് നിര്‍ദേശിച്ചിരിക്കുന്നത്. എന്തായാലും കോര്‍പ്പറേറ്റ് മേഖലയെ ഗ്രാമീണ ശാക്തീകരണ പദ്ധതിയില്‍ സഹകരിപ്പിക്കാനുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ തീരുമാനം സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. ഇത്തരത്തിലുള്ള മാതൃകകള്‍ എല്ലാ സംസ്ഥാനങ്ങളിലും നടപ്പാക്കണം. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet