Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

നിയമ മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്തണമെന്ന് ഉപഭോക്താക്കള്‍

👤by FK Staff 🕔27-08-2016
ന്യൂഡെല്‍ഹി: റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമ മാനദണ്ഡങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി ഉപഭോക്താക്കള്‍ സര്‍ക്കാരിനെ സമീപിച്ചു. നിര്‍മാണം നിലച്ച പദ്ധതികള്‍ക്ക് റിയല്‍ എസ്റ്റേറ്റ് നിയമം സഹായകമാകില്ലെന്ന ആശങ്കയിലാണ് ഇത്തരം പദ്ധതികളില്‍ പ്രതിസന്ധിയിലായ ഒരു സംഘം ഉപഭോക്താക്കള്‍ സര്‍ക്കാരിനെ സമീപിച്ചത്. 
ഫൈറ്റ് ഫോര്‍ റെറ എന്ന പേരില്‍ പാന്‍ ഇന്ത്യ അടിസ്ഥാനത്തിലുള്ള ഉപഭോക്താക്കള്‍ കേന്ദ്ര ഹൗസിംഗ് സഹമന്ത്രി റാവു ഇന്ദ്രജിത്ത് സിംഗുമായി കൂടിക്കാഴ്ച നടത്തി. നിര്‍മാതാവിനെ കേന്ദ്രീകരിച്ചുള്ള അനുമതി നല്‍കിയ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി നിയമം കൈമാറ്റം ചെയ്യാന്‍ താമസിക്കുന്ന പദ്ധതികള്‍ക്ക് ഉപകാരപ്പെടില്ലെന്ന് ആരോപിച്ചാണ് ഇവര്‍ കേന്ദ്ര സഹമന്ത്രിയെ കണ്ടത്. മുംബൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത, എന്‍സിആര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണ് ഫൈറ്റ് ഫോര്‍ റെറ ഗ്രൂപ്പിലുള്ളത്. പ്രശ്‌നവുമായി ബന്ധപ്പെട്ട് ഇവര്‍ ഹൗസിംഗ് ജോയിന്റ് സെക്രട്ടറി രാജീവ് രജ്ഞന്‍ മിശ്രയുമായും കൂടിക്കാഴ്ച നടത്തി. 
റിയല്‍ എസ്‌റ്റേറ്റ് റെഗുലേറ്ററി നിയമം അനുസരിച്ച് നിര്‍മാണത്തിലിരിക്കുന്ന പദ്ധതിയുടെ പ്ലാനുകള്‍ റെഗുലേറ്ററികളില്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കുന്നില്ല. നിരവധി തവണ മാറ്റിത്തിരുത്തലുകള്‍ നടത്തി പുതുക്കിയ പ്ലാനുകള്‍ കമ്പനികള്‍ സമര്‍പ്പിക്കുന്നില്ലെന്നാണ് ഇവര്‍ ആരോപിക്കുന്നത്. പദ്ധതി നിര്‍മാണം പൂര്‍ത്തിയാക്കി കൈമാറ്റം ചെയ്യുന്നതി കര്‍ശന നയം സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet