Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഇന്നോവ വില്‍പ്പനയില്‍ പകുതിയും ക്രിസ്റ്റ ഓട്ടോമാറ്റിക്ക്

👤by FK Staff 🕔27-08-2016
ന്യൂഡെല്‍ഹി: ടൊയോട്ട മോട്ടോഴ്‌സിന്റെ ഏറ്റവും വില്‍പ്പനയുള്ള ഇന്നോവ ക്രിസ്റ്റയുടെ മൊത്തം വില്‍പ്പനയില്‍ പകുതിയും ഓട്ടോമാറ്റിക്ക് വേരിയന്റ്. ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സ് മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയ്ല്‍സ് ഡയറക്റ്റും സീനിയര്‍ വൈസ് പ്രസിഡന്റുമായ എന്‍ രാജ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഈ വര്‍ഷം വിപണിയിലെത്തിയ ക്രിസ്റ്റയുടെ 50 ശതമാനംവും വില്‍പ്പന നടത്തിയത് ഓട്ടോമാറ്റിക്ക് മോഡലുകളാണ്. ഇത് സ്വന്തമാക്കിയ ഉപഭോക്താക്കളുടെ 90 ശതമാനവും സ്വകാര്യ ആവശ്യക്കാരാണെന്നും അദ്ദേഹം വ്യക്തമാക്കി. 
ഓട്ടോമാറ്റിക്ക് വാഹനങ്ങള്‍ക്ക് രാജ്യത്ത് താല്‍പ്പര്യം വര്‍ധിക്കുന്നതായാണ് ഇത്തരം വാഹനങ്ങളുടെ വില്‍പ്പന സൂചിപ്പിക്കുന്നത്. മാനുവല്‍ ഗിയര്‍ ബോക്‌സുള്ള വാഹനങ്ങളെ അപേക്ഷിച്ച് ഇവയ്ക്ക് ഇന്ധനക്ഷമത കുറവും , മെയിന്റനന്‍സ് ചെലവ് കൂടുതലുമാണെങ്കിലും ഡിമാന്‍ഡില്‍ വര്‍ധന രേഖപ്പെടുത്തുന്നുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 
കൂടുതല്‍ വാഹനങ്ങള്‍ നിരത്തിലിറങ്ങുകയും കുറഞ്ഞ റോഡുകള്‍ കാര്യമായ വളര്‍ച്ച കൈവരിക്കാത്തതും രാജ്യത്തെ ട്രാഫിക്ക് വാഹന ഉടമകളെ അപേക്ഷിച്ച് തലവേദനയാണ്. മാനുവല്‍ വെര്‍ഷനുള്ള വാഹനങ്ങളില്‍ ഇത്തരം ട്രാഫിക്കുകളില്‍ ഡ്രൈവര്‍ക്ക് നിരന്തരം ക്ലച്ച് ഉപയോഗിക്കേണ്ടതായി വരുന്നു. എന്നാല്‍ ഓട്ടോമാറ്റിക്ക് വെര്‍ഷനില്‍ ഈ ബുദ്ധിമുട്ടില്ല എന്നതാണ് ഇവ കൂടുതല്‍ വില്‍പ്പന നടക്കാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്. ഡ്രൈവ് ചെയ്യുന്നതിന് ഏറ്റവും സൗകര്യം ഓട്ടോമാറ്റിക്ക് വാഹനങ്ങളാണെന്നാണ് ഈ വാഹനങ്ങളുടെ ഉടമകളും വ്യക്തമാക്കുന്നത്. 
ആദ്യം വിപണിയിലെത്തിയിരുന്ന ഇന്നോവ മാനുവല്‍ ഗിയറില്‍ മാത്രമായിരുന്നു. പിന്നീട് പരിഷ്‌കരിച്ചെത്തിയ ഇന്നോവ ക്രിസ്റ്റയില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് വെര്‍ഷനാണ് കമ്പനി നല്‍കിയിരിക്കുന്നത്. അതേസമയം ഇന്നോവ പോലുള്ള വലിയ എംപിവികള്‍ക്ക് ഓട്ടോമാറ്റിക്ക് വെര്‍ഷനാകും ഏറ്റവും ഇണങ്ങുക. സിറ്റികളിലുള്ള ഡ്രൈവിംഗിന് വലിപ്പം കൂടുതലുള്ള ഇന്നോവയ്ക്ക് ഇത് നിര്‍ബന്ധമാണെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്. ചെറിയ വാഹനങ്ങള്‍ക്ക് ഓട്ടോമാറ്റിക്ക് സൗകര്യം കൂടുതല്‍ ആവശ്യമായി വരുന്നില്ലെന്നും ഇവര്‍ അഭിപ്രായപ്പെടുന്നു.
ടൊയോട്ടയ്ക്ക് ഇന്ത്യന്‍ വിപണിയില്‍ വന്‍ നേട്ടമുണ്ടാക്കിയ വാഹനമാണ് ഇന്നോവ. നിലവില്‍ ഡിസല്‍ പെട്രോള്‍ വേരിയന്റുകളിലും കമ്പനി ഇന്നോവ എത്തിച്ചിട്ടുണ്ട്. ഈ രണ്ടിനും മാനുവലും ഓട്ടോമാറ്റികും ഓപ്ഷനുണ്ട്. ഓട്ടോമാറ്റിക്കിന് 13.45 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്‌സ്‌ഷോറൂമില്‍ വില വരുന്നത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet