Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മില്ല്യന്‍ വാഹനങ്ങള്‍ നിര്‍മിക്കും: ഹ്യൂണ്ടായ്

👤by FK Staff 🕔27-08-2016
മുംബൈ:  അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പത്ത് ലക്ഷം കാറുകള്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട് രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ വാഹന നിര്‍മാതാക്കളായ ഹ്യൂണ്ടായ്. 2020-21 കാലയളവാകുമ്പോള്‍ നിലവിലുള്ള വില്‍പ്പന രണ്ട് മടങ്ങ് വര്‍ധിപ്പിക്കാനും സാധിക്കുമെന്നാണ് ക്രേറ്റയുടെയും ഐ 20യുടെയും നിര്‍മാതാക്കളായ ഹ്യൂണ്ടായ് കരുതുന്നത്.
കൊറിയന്‍ കമ്പനിയായ ഹ്യൂണ്ടായ് മോട്ടോഴ്‌സിന്റെ ഇന്ത്യന്‍ സബ്‌സിഡിയറിയുടെ മികച്ച പ്രവര്‍ത്തനത്തില്‍ മറ്റൊരു യൂണിറ്റ് കൂടി അതിവേഗം വളര്‍ച്ച കൈവരിക്കുന്ന ഇന്ത്യന്‍ ഓട്ടോമൊബീല്‍ വിപണിയില്‍ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് കമ്പനി. ചെറുകാര്‍ നിര്‍മണ രംഗത്തെ കിയ മോട്ടോഴ്‌സ് ഉടന്‍ ഇന്ത്യയിലെത്തിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തെ ഏറ്റവും വലിയ മൂന്നാമത് വാഹന വിപണിയായി ഇന്ത്യ മാറുമെന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ വിപണി പങ്കാളിത്തം വര്‍ധിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്. വാഹന വില്‍പ്പന കണക്കുകളില്‍ വിശകലനം നടത്തുന്ന ഏജന്‍സിയായ ഐഎച്ച്എസ് ഓട്ടോമൊട്ടീവിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ മൊത്തം വാഹന ഉല്‍പ്പദനം 5.75 മില്ല്യനാകുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്. 
ഇക്കാലയളവില്‍ ഒരു മില്ല്യനിലധികം വാഹനങ്ങള്‍ വില്‍പ്പന നടത്താനാണ് ഹ്യൂണ്ടായ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം 4.65 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് കമ്പനി ഇന്ത്യയില്‍ വില്‍പ്പന നടത്തിയത്. പ്രാദേശിക വില്‍പ്പനയ്ക്കും കയറ്റുമതിക്കുമായാണ് മൊത്തം പത്ത് ലക്ഷം വാഹനങ്ങള്‍ കമ്പനി നിര്‍മിക്കുക. 
വിപണിയിലെത്താനിരിക്കുന്ന കിയ വര്‍ഷം രണ്ട് ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നത്. അഞ്ച് വര്‍ഷത്തിനുള്ളില്‍ 20 ലക്ഷം യൂണിറ്റ് കാറുകള്‍ വില്‍പ്പന നടത്താനാണ് ലക്ഷ്യമിടുന്നതെന്ന വിപണിയില്‍ ഒന്നാമതുള്ള മാരുതി സുസുക്കിയുടെ പ്രഖ്യാപനം വന്നതിന് പിന്നാലെയാണ് ഹ്യൂണ്ടായ് തങ്ങളുടെ ലക്ഷ്യം പ്രഖ്യാപിച്ചത്. 
മറ്റു വിപണികളില്‍ മികച്ച വില്‍പ്പന നേടുന്ന കിയ മോട്ടോഴ്‌സ് ഇന്ത്യയിലെത്തികുന്നതിന്റെ പിന്നില്‍ ഹ്യൂണ്ടായ് ഗ്രൂപ്പ് ചെയര്‍മാന്‍ ചുങ് മോംഗ് കൂ വാണെന്നാണ് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ രണ്ടാം സ്ഥാനത്തുള്ള കമ്പനിയായതിനാല്‍ വാഹന വിപണിയില്‍ പുതിയ ഉല്‍പ്പന്നങ്ങളിലും സെഗ് മെന്റിലും കൂടുതല്‍ നിക്ഷേപം ഹ്യൂണ്ടായ് നടത്തുമെന്ന് കമ്പനിയുടെ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ വൈകെ കൂ വ്യക്തമാക്കി. ഇന്ത്യന്‍ വിപണി വളരുന്നതിന് അനുസരിച്ച് കമ്പനിയും വളര്‍ച്ചയ്ക്ക് ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.   

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet