Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സാക്ഷിയുമായുള്ള കൂടിക്കാഴ്ചയിലും തമാശയുമായി സെവാഗ്

👤by FK Staff 🕔27-08-2016
ന്യൂഡല്‍ഹി: റിയോ ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കല മെഡല്‍ നേടിയ സാക്ഷി മാലിക്കുമായുള്ള കൂടിക്കാഴ്ചയിലും  പതിവു തമാശയുമായി ടീം ഇന്ത്യ ക്രിക്കറ്റ് മുന്‍ താരം വീരേന്ദര്‍ സെവാഗ്.  തന്നെ കാണണമെന്ന സാക്ഷി മാലിക്കിന്റെ് ആഗ്രഹം  സഫലമാക്കിയ ശേഷം ട്വിറ്ററില്‍ സെവാഗ് കുറിച്ചു, "താന്‍ അഭ്യര്‍ത്ഥിച്ചതു പോലെ  സാക്ഷി ഗുസ്തിക്കു മുതിര്‍ന്നില്ല. അതിനാല്‍ അഭിനന്ദിക്കുമ്പോള്‍ കുഴപ്പമുണ്ടായില്ല". കൂടിക്കാഴ്ച ആഹ്ലാദകരമാണെന്നു കാണിച്ച ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.  

കഴിഞ്ഞ ദിവസം കൂടിക്കാഴ്ചയ്ക്ക് സാക്ഷി അനുവാദം ചോദിച്ചപ്പോള്‍ സെവാഗ് നല്‍കിയ  തമാശ കലര്‍ന്ന മറുപടി സൈബര്‍ലോകത്തു വൈറലായിരുന്നു. 
താങ്കളെ കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അതിനായി സമയം അനുവദിക്കണമെന്നുമായിരുന്നു സാക്ഷി മാലിക്ക് ട്വിറ്ററിലൂടെ സെവാഗിനോട് അഭ്യര്‍ത്ഥിച്ചത്. കാണാനുള്ള സമയം തീര്‍ച്ചയായും അറിയിക്കാമെന്നും സാക്ഷി താനുമായി ഗുസ്തി പിടിക്കില്ലെന്ന് വിശ്വസിക്കുന്നുവെന്നുമാണ് സെവാഗ് ഇതിന് മറുപടി നല്‍കിയത്. 

ഇന്ത്യയുടെ ഒളിംപിക്‌സ് മെഡല്‍ നേട്ടത്തെ പരിഹസിച്ച പ്രമുഖ ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന് കടുത്ത മറുപടിയുമായി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു സെവാഗിന്റെ ചിരി പടര്‍ത്തുന്ന ട്വീറ്റ്. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet