Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

രാഷ്ട്രീയക്കാരുടെ വാചകക്കസര്‍ത്തില്‍ ഉരിയാടാനാവാതെ സാക്ഷി

👤by FK Staff 🕔27-08-2016
റോത്തഖ്: ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നിട്ടും ഒരുവാക്ക് പോലും സംസാരിക്കാന്‍ അവസരം ലഭിക്കാതെ റിയോ ഒളിംപിക്‌സ് ഗുസ്തിയില്‍ വെങ്കലം നേടിയ സാക്ഷി മാലിക്ക്. മെഡല്‍ ജേതാവായതിന് സ്വന്തം ഗ്രാമമായ മോഖ്‌റയില്‍ ഒരുക്കിയ സ്വീകരണ ചടങ്ങിലാണ് രാഷ്ട്രീയ പ്രവര്‍ത്തകരുടെ വാചക കസര്‍ത്ത് കാരണം സാക്ഷി മാലിക്കിന് സംസാരിക്കാന്‍ സമയം കിട്ടാതെ പോയത്. 

ചടങ്ങ് രണ്ടര മണിക്കൂര്‍ നീണ്ടെങ്കിലും മെഡല്‍ നേട്ടത്തെ അധികരിച്ച് രാഷ്ട്രീയ പ്രവര്‍ത്തകരുടെ സ്വയം പുകഴ്ത്തലുകളായിരുന്നു കൂടുതലും. പലരും മാറിമാറി മൈക്കിന് മുന്നിലൂടെ സംസാരിച്ചപ്പോള്‍ കേട്ട് ചിരിക്കാനും വേദിയിലുള്ളവര്‍ക്ക് ഹസ്തദാനം നല്‍കാനും മാത്രമേ സാക്ഷിക്ക് അവസരം ലഭിച്ചുള്ളൂ. 

സാക്ഷി മാലിക്കിനെ ആദരിക്കുന്ന ചടങ്ങ് കാണുന്നതിനായി മറ്റ് പ്രദേശങ്ങളില്‍ നിന്നുള്‍പ്പെടെയെത്തിയ 15000ത്തില്‍ അധികം ആളുകളാണ് സാക്ഷിയുടെ പ്രസംഗം കേള്‍ക്കാനാവാതെ നിരാശരായത്. സ്വന്തം വകുപ്പിന്റെ നേട്ടങ്ങള്‍ ഊന്നി പറഞ്ഞ് പ്രസംഗം തുടങ്ങിയ ഹരിയാന വിദ്യാഭ്യാസ മന്ത്രി രാം ബിലാസ് ശര്‍മ മോക്‌റയില്‍ നിര്‍മിക്കുന്ന മഹാവിദ്യാലയത്തിന് സാക്ഷിയുടെ പേര് നല്‍കുമെന്ന പ്രഖ്യാപനവും നടത്തി.

എന്നാല്‍ തുടര്‍ന്നെത്തിയ പ്രതിപക്ഷ സ്ഥാനത്തുള്ള കോണ്‍ഗ്രസ് എംഎല്‍എ മോഹം ചടങ്ങ് നടക്കുന്നത് തന്നെ മഹിളാ മഹാവിദ്യാലയത്തിലാണെന്നും ഇത് തുടങ്ങിയത് മുന്‍ കോണ്‍ഗ്രസ് സര്‍ക്കാരാണെന്നും സ്ഥാപിച്ചായിരുന്നു സംസാരിച്ചത്. ഈ പ്രസ്താവനയില്‍ പതറിയ ബിലാസ് ശര്‍മ പിന്നീട് മഹിളാ മഹാവിദ്യാലയത്തിന് സാക്ഷിയുടെ പേര് നല്‍കുമെന്നറിയിച്ച് തടിയൂരി. 

അതിനുശേഷമെത്തിയ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവായ അഭയ് സിങ് ചൗട്ടാല സാക്ഷിയുടെ മെഡല്‍ നേട്ടത്തില്‍ തനിക്കും പങ്കുണ്ടെന്ന് അവകാശപ്പെട്ടു. പ്രതിപക്ഷ സ്ഥാനത്ത് ആണെങ്കിലും ഹരിയാന അത്‌ലറ്റുകള്‍ക്ക് പ്രചോദനമേകാന്‍ റിയോയിലെത്തിയ താന്‍ മെഡല്‍ നേടിയാല്‍ വന്‍ സ്വീകരണം നല്‍കുമെന്ന് അറിയിച്ചതിന്റെ ഫലം കൊണ്ടുകൂടിയാണ് സാക്ഷി നേട്ടം കൈവരിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

യുവ അത്‌ലറ്റുകള്‍ക്ക് പരിശീലനത്തിനായി സാക്ഷിയുടെ പേരില്‍ തുടങ്ങുന്ന പദ്ധതിക്ക് വേണ്ടി തന്റെ എംപി ഫണ്ടില്‍ നിന്നും 25 ലക്ഷം രൂപ നല്‍കുമെന്നറിയിച്ച് കോണ്‍ഗ്രസ് നേതാവും റോത്തഖ് എംപിയുമായ ദീപേന്ദര്‍ സിങ് ഹൂഡയും രംഗത്തെത്തി. അതേസമയം സാക്ഷിയെ സംസാരിക്കാന്‍ അനുവദിക്കാതിരുന്ന നേതാക്കളുടെ വാചക മേളയോടുള്ള അതൃപ്തി അറിയിച്ച് താരത്തിന്റെ ആരാധകര്‍ രംഗത്തെത്തി.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet