Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സംഘര്‍ഷത്തില്‍ കശ്മീരിന് നഷ്ടം 6,000 കോടി

👤by FK Staff 🕔27-08-2016
ശ്രീനഗര്‍: ഹിസ്ബുള്‍ മുജാഹിദിന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ കൊലപാതകതത്തെ തുടര്‍ന്ന് കശ്മീരില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ 70തിലധികം ആളുകള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്നാല്‍ ഇത് അവിടുത്തെ സാമ്പത്തിക രംഗത്തെയും കാര്യമായി ബാധിച്ചു. 45 ദിവസമായി മേഖലയില്‍ കര്‍ഫ്യൂ തുടരുകയാണ്. ഇതുവരെ 6,000 കോടി രൂപയുടെ നഷ്ടം കശ്മീരിലെ വ്യവസായ ലോകത്തിന് സംഭവിച്ചതായാണ് കണക്ക്. ദിനംപ്രതി 135 കോടി രൂപയുടെ നഷ്ടമെങ്കിലും കശ്മീരിന് ഉണ്ടാകുന്നതായാണ് വ്യവസായികള്‍ പറയുന്നത്. 

ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയാണ് കശ്മീര്‍ നേരിടുന്നതെന്ന് കശ്മീര്‍ ട്രേഡേഴ്‌സ് ആന്‍ഡ് മാനുഫാക്ക്ച്ചറേഴ്‌സ് ഫെഡറേഷന്‍ പ്രസിഡന്റ് മുഹമ്മദ് യാസിന്‍ ഖാന്‍ പറഞ്ഞു. ഹോര്‍ട്ടികള്‍ച്ചര്‍ മുതല്‍ ഹോസ്പിറ്റാലിറ്റി വരെയുള്ള എല്ലാ മേഖലകളും സ്തംഭിച്ചിരിക്കുകയാണെന്ന് വ്യാപാരികള്‍ പറയുന്നു. ഹോട്ടലുകളില്‍ താമസിക്കാന്‍ ആരുമെത്തുന്നില്ലെന്ന് യാസിന്‍ ഖാന്‍ പറഞ്ഞു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet