Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഫ്‌ളിപ്പ്കാര്‍ട്ട് പുറത്തു നിന്നുള്ള സിഇഒ യെ കുറിച്ച് ആലോചിച്ചിരുന്നു: സച്ചിന്‍ ബന്‍സാല്‍

👤by FK Staff 🕔27-08-2016
ന്യൂഡെല്‍ഹി: പുറത്തു നിന്നൊരാളെ സിഇഒ ആക്കുന്ന കാര്യം ബിന്നി ബന്‍സാലുമായി ചര്‍ച്ച ചെയ്തിരുന്നതായി ഫ്‌ളിപ്പ് കാര്‍ട്ട് സഹസ്ഥാപകന്‍ സച്ചിന്‍ ബന്‍സാല്‍. ഇക്ക്‌ണോമിക് ടൈംസിന് അനുവദിച്ച അഭിമുഖത്തിലാണ് സച്ചിന്‍ ബന്‍സാല്‍ ഇതു വ്യക്തമാക്കിയത്. 

ഈ വര്‍ഷം ആദ്യമാണ് സച്ചിന്‍ ബന്‍സാല്‍ സിഇഒ സ്ഥാനം ബിന്നി ബന്‍സാലിനു കൈമാറിയത്. ബിന്നി ബന്‍സാലുമായി പുറത്തു നിന്നൊരാളെ സിഇഒ ആക്കുന്നതു സംബന്ധിച്ച് ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഇരു സ്ഥാപകരും അതിനു മുമ്പ് ചര്‍ച്ച ചെയ്തിരുന്നു. വിവിധ കമ്പനികള്‍ക്ക് വ്യത്യസ്ത ആവശ്യങ്ങളാണ് ഉള്ളത് എന്നതിനാലും ഇന്ത്യയില്‍ ഈ ഘട്ടത്തില്‍ എത്തി നില്‍ക്കുന്ന ഒരു ഇന്റര്‍നെറ്റ് കമ്പനിക്ക് സ്ഥാപക സിഇഒ തന്നെയാണ് ഉചിതം എന്നു തോന്നിയതിനാലും ഈ പദ്ധതി ഉപേക്ഷിക്കുകയായിരുന്നെന്ന് സച്ചിന്‍ ബന്‍സാല്‍ പറയുന്നു. 

പൂര്‍ണമായും വളര്‍ച്ച പ്രാപിക്കാത്ത മേഖലയാണ് ഇ-കൊമേഴ്‌സ് കമ്പനികളുടേത്. പല ഘടകങ്ങളും മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. നിക്ഷേപാന്തരീക്ഷം പെട്ടെന്നു മാറുന്നു. സര്‍ക്കാര്‍ നയങ്ങളിലും ഇതു പ്രകടമാണ്. ഇതെല്ലാം പരിഗണിച്ചാണ് സ്ഥാപകരിലൊരാളെ തന്നെ സിഇഒ ആക്കുന്നതിനുള്ള തീരുമാനം സ്വീകരിച്ചതെന്ന് സച്ചിന്‍ ബന്‍സാല്‍ വ്യക്തമാക്കി. 

വിപണിയില്‍ ആമസോണിനു പിന്നില്‍ രണ്ടാം സ്ഥാനത്താകുന്നതിനെ കുറിച്ചുള്ള ചോദ്യത്തിന് ഫ്‌ളിപ്പ് കാര്‍ട്ട് ദൈനംദിന മത്സരങ്ങള്‍ക്കല്ല പ്രധാന്യം കല്‍പ്പിക്കുന്നതെന്ന് സച്ചിന്‍ ബന്‍സാല്‍ മറുപടി നല്‍കി. ഉപഭോക്താക്കളുടെ ആദ്യ പരിഗണന ലഭിക്കുന്നതിനുള്ള പ്രവര്‍ത്തനം ഇ കൊമേഴ്‌സ് കമ്പനികള്‍ കാഴ്ചവെക്കണം. ഓരോ ഇടപാടിലൂടെയും ഉപഭോക്താവിന്റെ സംതൃപ്തി വര്‍ധിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടപ്പിലാക്കണം.ഇതോടൊപ്പം വിപണി വളര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങളും മുന്നോട്ടു കൊണ്ടുപോകണം. ഇത്തരം നടപടികള്‍ കൃത്യമായി പാലിക്കാനായാല്‍ വിപണിവിഹിതവും വിപണി നേതൃത്വവും ലാഭവും സ്വാഭാവികമായി സംഭവിക്കും.  വിപണിമൂല്യം നേടിയെടുക്കുന്നതിലൂടെയല്ല, വിപണിയുടെ വലുപ്പം വര്‍ധിപ്പിക്കുന്നതിലൂടെയാണ് ഫ്‌ളിപ്പ്  കാര്‍ട്ട് വിജയിക്കുകയെന്ന് സച്ചിന്‍ ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. 

യുഎസിലുള്ള ഏഴു മുന്‍നിര കമ്പനികളില്‍ അഞ്ചും ഇന്റര്‍നെറ്റ് വ്യവസായമേഖലയെ അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നതെന്ന് സച്ചിന്‍ ബന്‍സാല്‍ അഭിപ്രായപ്പെട്ടു. സമാനമായ സാഹചര്യമാണ് ചൈനയിലും നിലനില്‍ക്കുന്നത്. ഇന്ത്യക്ക്  അടുത്ത 20 വര്‍ഷത്തിനുള്ളില്‍ 10 ട്രില്യണ്‍ ഡോളര്‍ മൂല്യമുള്ള സമ്പദ് വ്യവസ്ഥയായി വളരണമെങ്കില്‍ ടെക് മേഖലയുടെ വളര്‍ച്ച നിര്‍ണായകമാണെന്ന് സച്ചിന്‍ ബന്‍സാല്‍ പറഞ്ഞു. കഴിവുള്ള സംരംഭകരും വലിയ ഉപഭോക്തൃവിപണിയും സ്വന്തമായിട്ടുള്ളതിനാല്‍ ഇന്ത്യയില്‍ ഫ്‌ളിപ്പ് കാര്‍ട്ടും ഒലയും പോലുള്ള നിരവധി ഇന്റര്‍നെറ്റ് കമ്പനികള്‍ വളര്‍ന്നു വരുന്നതിന് ഇടയുണ്ടെന്ന് സച്ചിന്‍ ബന്‍സാല്‍ കൂട്ടിച്ചേര്‍ത്തു. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet