Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ജെറ്റ് എയര്‍വേസ് ഒരുകാലത്ത് തനിക്ക് ജോലി നിഷേധിച്ചു

👤by FK Staff 🕔26-08-2016
ന്യൂഡെല്‍ഹി: ജെറ്റ് എയര്‍വേസ് തനിക്ക് ഒരു കാലത്ത് ജോലി നിഷേധിച്ചിരുന്നതായി കേന്ദ്ര ടെക്‌സ്റ്റൈല്‍ മന്ത്രി സ്മൃതി ഇറാനി. തനിക്ക് ആകര്‍ഷകമായ വ്യക്തിത്വമില്ലെന്ന് പറഞ്ഞാണ് ജെറ്റ് എയര്‍വേസിലെ ക്യാബിന്‍ ക്രൂ തസ്തികയിലേക്ക് നല്‍കിയ അപേക്ഷ തള്ളിയത്. എയര്‍ പാസഞ്ചേഴ്‌സ് അസ്സോസിയേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അവാര്‍ഡ് വിതരണച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

അന്നത്തെ അപേക്ഷ നിരസിച്ചതില്‍ ജെറ്റ് എയര്‍വേയ്‌സിനോട് നന്ദിയുണ്ടെന്നും തുടര്‍ന്ന് തനിക്ക് മക്‌ഡൊണാള്‍ഡ്‌സില്‍ ജോലി കിട്ടിയെന്നും ബാക്കിയെല്ലാം ചരിത്രമാണെന്നും സ്മൃതി പറഞ്ഞു. ടെലിവിഷന്‍ അഭിനേത്രിയില്‍നിന്ന് രാഷ്ട്രീയത്തിലെത്തിയ സ്മൃതി ഇറാനി ഇപ്പോള്‍ ബിജെപി നേതാവും കേന്ദ്ര ടെക്‌സ്റ്റൈല്‍സ് മന്ത്രിയുമാണ്.  ഇപ്പോള്‍ താനൊരു വിമാനയാത്രക്കാരിയെന്ന നിലയില്‍ നിങ്ങള്‍ക്കൊപ്പം ഈ സന്തോഷം പങ്കുവെയ്ക്കുകയാണെന്നും സ്മൃതി ഇറാനി ചടങ്ങില്‍ പറഞ്ഞു. ജെറ്റ് എയര്‍വേസ് അധികൃതര്‍ മന്ത്രിക്ക് പുരസ്‌കാരം സമ്മാനിച്ചപ്പോഴാണ് അവര്‍ ഈ 'ചരിത്രരഹസ്യം'  പരസ്യമാക്കിയത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet