Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സെവന്‍ അപ്പില്‍ മധുര തുളസി അലിയും

👤by FK Staff 🕔26-08-2016
ന്യൂഡെല്‍ഹി: ശീതള പാനീയ വിപണന രംഗത്തെ അതികായന്‍മാരായ പെപ്‌സികോ സെവന്‍ അപ്പില്‍ മധുര തുളസി ചേര്‍ക്കുന്നു. പദ്ധതി വിജയിച്ചാല്‍ പെപ്‌സികോയുടെ മറ്റ് ഉല്‍പ്പന്നങ്ങളിലും മധുര തുളസി ഉള്‍ക്കൊള്ളിക്കും. നുരയുന്ന പാനീയങ്ങളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം മാനിച്ചാണ് കമ്പനിയുടെ നടപടി.
ഇന്ത്യയില്‍ മധുര തുളസി ചേര്‍ത്ത് പുറത്തിറക്കുന്ന ആദ്യ ശീതള പാനീയമെന്ന പ്രത്യേകതയാണ് സെവന്‍ അപ്പിനു വന്നുചേരുന്നത്. ഗുജറാത്തിലെ പ്ലാന്റില്‍ പരീക്ഷിച്ച പുതിയ ഉല്‍പ്പന്നത്തില്‍ 30 ശതമാനത്തിന് താഴയെ പഞ്ചസാരയുണ്ടാവുകയുള്ളു.
ഇതാദ്യമായാണ് ഒരു ശീതള പാനീയത്തില്‍ മധുര തുളസി ഉപയോഗിക്കുന്നത്. ഉല്‍പ്പന്ന ശ്രേണിയില്‍ അര്‍ത്ഥവത്തായ മാറ്റംകൊണ്ടുവരണമെങ്കില്‍, പുതിയവ പുറത്തിറക്കണം ഒപ്പം നിലവിലുള്ളതിനെ കൂടുതല്‍ ആരോഗ്യപ്രദവുമാക്കണം- പെപ്‌സികോ വൈസ് പ്രസിഡന്റ് വിപുല്‍ പ്രകാശ് പറഞ്ഞു. അത്തരത്തിലെ ആദ്യ സംരംഭമാണിത്. ആരോഗ്യത്തിന് ദോഷം ചെയ്യാത്ത പാനീയങ്ങള്‍ തേടുന്ന ഉപഭോക്താക്കള്‍ മധുരത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയാറാകാറില്ല. പഞ്ചസാരയ്ക്ക് പകരം മറ്റൊരെണ്ണം കണ്ടെത്തുക പ്രയാസകരം തന്നെ. എന്നാല്‍ ഇതു തിടുക്കപ്പെട്ടെടുത്ത തീരുമാനമല്ല. ഏറെ ആലോചിച്ചശേഷം കൈക്കൊണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
കുട്ടികളിലെയും മുതിര്‍ന്നവരിലെയും അമിത വണ്ണത്തിന് കാരണം ഭക്ഷ്യവസ്തുക്കളിലെ ചേരുവകളാണെന്ന് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. പഞ്ചസാരയെയാണ് അവര്‍ കൂടുതലും ഉന്നമിടുന്നത്. ഇന്ത്യയില്‍ പ്രമേഹ രോഗികളുടെ എണ്ണം കൂടിവരുന്നതും ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്നു. 2014 ഓഗസ്റ്റില്‍ പെപ്‌സികോ സിഇഒ ഇന്ദ്ര നൂയിയുടെ ഇന്ത്യ സന്ദര്‍ശന വേളയില്‍, സോഫ്റ്റ് ഡ്രിങ്കുകളിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കണമെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ മന്ത്രി ഹര്‍സിമ്രാട്ട് കൗര്‍ ബാദല്‍ ആവശ്യപ്പെടുകയുണ്ടായി. ശീതളപാനീയങ്ങളില്‍ മധുര തുളസിയുടെ ഉപയോഗത്തിന് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ശാസ്ത്രീയ സമിതി നേരത്തെ ശുപാര്‍ശ ചെയ്തിരുന്നതാണ്. ഇതിന്റെ ചുവടുപിടിച്ച് കഴിഞ്ഞ നവംബറില്‍ ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയും മധുര തുളസിക്ക് അംഗീകാരം നല്‍കിയിരുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet