Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ജമ്മു കശ്മീര്‍ യുവത്വത്തിന് നൈപുണ്യ വികസനം; ടാറ്റ ട്രസ്റ്റ് എന്‍എസ്‌ഐഡിസി പദ്ധതി

👤by FK Staff 🕔26-08-2016
മുംബൈ: ജമ്മു കശ്മീരിലെ യുവത്വത്തിന്റെ നൈപുണ്യ വികസനത്തിന് ടാറ്റ ട്രസ്റ്റ് ദേശീയ നൈപുണ്യ വികസന കോര്‍പറേഷനുമായി ചേര്‍ന്ന് പദ്ധതി തയാറാക്കുന്നു. ഇതു സംബന്ധിച്ച് ഡാല്‍ബെര്‍ഗ് ഗ്ലോബല്‍ ഡെവലപ്‌മെന്റ് അഡൈ്വസര്‍ റിപ്പോര്‍ട്ട് തയാറാക്കും. കോര്‍പറേറ്റ് സ്ഥാപനങ്ങളിലേക്ക് കശ്മീരില്‍ നിന്നുള്ള യുവ ഉദ്യോഗാര്‍ത്ഥികളുടെ കടന്നുവരവ് എളുപ്പമാക്കുന്നതിനാണ് ഇരുകക്ഷികളും ശ്രമിക്കുന്നത്.

ഇന്ത്യയിലെ ചെറുകിട വ്യവസായ മേഖലകളിലും കോര്‍പറേറ്റ് മേഖലയിലും ജമ്മു കശ്മീരില്‍ നിന്നുള്ളവരുടെ സാന്നിധ്യമുണ്ടെന്ന് എന്‍എസ്ഡിഎ ആന്‍ഡ് എന്‍എസ്ഡിസി ചെയര്‍മാന്‍ എസ് രാമദൊരൈ പറഞ്ഞു. ഈ രണ്ടു മേഖലകളോടും യുവത്വം താല്‍പര്യം കാണിക്കുന്നുണ്ട്. ഇത് കമ്പനികള്‍ക്ക് അനുകൂലമായ രീതിയില്‍ മാറ്റിയെടുക്കുകയാണ് ലക്ഷ്യമിടുന്നത്. കോര്‍പറേറ്റുകള്‍ക്കും യുവാക്കള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്നതാണ് ഈ പഠനമെന്നും അദ്ദേഹം പറഞ്ഞു.

ജമ്മു കശ്മീരിലെ ബിരുദ, ബിരുദാനന്തര ബിരുദ, എന്‍ജിനീയറിങ് ഉദ്യോഗാര്‍ഥികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉഡാന്‍ എന്ന പദ്ധതി അനുസരിച്ച് വിവിധ കോര്‍പറേറ്റ് സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നുണ്ട്. ഇതിന് എന്‍എസ്ഡിസി ആണ് സഹായം നല്‍കിയിരുന്നത്. സാമ്പത്തികം, ഐടി, അടിസ്ഥാനസൗകര്യം, ഹോസ്പിറ്റാലിറ്റി എന്നിങ്ങനെ വിവിധ മേഖലകള്‍ ഇതില്‍ വരുന്നുണ്ട്. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ഏകോപിപ്പിച്ച് നടത്തുന്ന പദ്ധതികളിലൂടെ നിരവധി കശ്മീരികള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ട്. ഈ പദ്ധതികളുടെ വ്യാപ്തി വര്‍ധിപ്പിക്കാനാണ് എന്‍എസ്ഡിസി തീരുമാനം.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet