Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

എന്‍എസ്‌ഐസി - റൂബിക് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം

👤by FK Staff 🕔26-08-2016
മുംബൈ: സാമ്പത്തിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് പ്ലെയ്‌സ്, റൂബിക് എന്‍എസ്‌ഐസി(നാഷണല്‍ സ്‌മോള്‍ ഇന്‍ഡസ്ട്രീസ് കോര്‍പറേഷനുമായി) സഹകരണത്തിന് തയാറെടുക്കുന്നു. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്ക് എളുപ്പത്തില്‍ വായ്പ ലഭ്യമാക്കുന്നതിനാണ് മിനി രത്‌ന കമ്പനിയായ എന്‍എസ്‌ഐസിയുമായി റൂബിക് പങ്കാളിത്തത്തില്‍ ഏര്‍പ്പെടുന്നത്.

എംഎസ്എംഇകള്‍ക്ക് വളരെ വേഗത്തില്‍ സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കാനും വായ്പ ലഭിക്കാനും മൂല്യനിര്‍ണയത്തിനും പുതിയ ഇന്റര്‍ഫേസ് തയാറാക്കാനാണ് ഇരു കമ്പനികളും ശ്രമിക്കുന്നത്. വായ്പകള്‍ നല്‍കുന്നതിന് ഇതിനോടകം 33 പൊതു-സ്വകാര്യ ബാങ്കുകളോട് എന്‍എസ്‌ഐസി സഹകരിക്കുന്നുണ്ട്. ഇതിലേക്ക് ഒരു ടെക്‌നോളജി പ്ലാറ്റ്‌ഫോം കൊണ്ടുവരികയാണ് റൂബിക് ചെയ്യുന്നത്. വായ്പകള്‍ കൈകാര്യം ചെയ്യുന്നത് ഇത് എളുപ്പത്തിലാക്കും. റൂബിക്കും മറ്റു സാമ്പത്തിക സ്ഥാപനങ്ങളുമായി സഹകരണം തുടരുന്നുണ്ട്. ഏതാണ്ട് 60ഓളം സാമ്പത്തിക സ്ഥാപനങ്ങള്‍ റൂബിക്കിനെ പിന്തുണയ്ക്കുന്നു. ഇതിനൊപ്പം എന്‍എസ്‌ഐസി കൂടി വരുന്നു എന്നതാണ് പങ്കാളിത്തത്തിന്റെ പ്രത്യേകത. വായ്പയ്ക്ക് അപേക്ഷിക്കുന്നയാളുടെ യോഗ്യത, വായ്പാ മാനദണ്ഡങ്ങളുടെ പരിശോധന എന്നിവ റൂബിക്ക് ഇന്റര്‍ഫേസിലൂടെ എളുപ്പം നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

പുതിയ വെബ്‌സൈറ്റ് റൂബിക് അവതരിപ്പിക്കും. വായ്പ ആവശ്യമുള്ളവര്‍ സമര്‍പ്പിക്കുന്ന വിവരങ്ങള്‍ റൂബിക് എന്‍എസ്‌ഐസിയിലേക്ക് റൂബിക്ക് അയക്കും. ഇത് അതേസമയം ട്രാക്ക് ചെയ്യാനും, എളുപ്പത്തില്‍ തീരുമാനങ്ങള്‍ എടുക്കാനും എന്‍എസ്‌ഐസി വിഭാഗങ്ങള്‍ക്ക് കഴിയും. എന്‍സ്‌ഐസിയുടെയും റൂബിക്കിന്റെയും കോ-ബ്രാന്‍ഡിലുള്ള വെബ്‌സൈറ്റ് ഉടന്‍ നിലവില്‍ വരും എന്നാണ് സൂചന. ചെറുകിട സംരംഭങ്ങള്‍ക്ക് വായ്പ നേടാനുള്ള സാധ്യകള്‍ രാജ്യത്ത് കുറവാണെന്നും. അവര്‍ക്ക് ആവശ്യമായ പ്രവര്‍ത്തന മൂലധനം ലഭ്യമാക്കാന്‍ പുതിയ സഹകരണത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂബിക് സ്ഥാപകന്‍ മാനവ്ജീത് സിങ് പറഞ്ഞു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet