Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സൂംകാര്‍ 160 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു

👤by FK Staff 🕔26-08-2016
ബെംഗളൂരു: സെല്‍ഫ് ഡ്രൈവ് കാര്‍ വാടകയ്ക്ക് നല്‍കുന്ന കമ്പനിയായ സൂംകാര്‍ 160 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. ഫോര്‍ഡ് മോട്ടോര്‍ കമ്പനിയുടെ അനുബന്ധ സ്ഥാപനമായ ഫോര്‍ഡ് സ്മാര്‍ട്ട് മൊബിലിറ്റിയാണ് നിക്ഷേപസമാഹരണത്തിന് നേതൃത്വം നല്‍കിയത്. സൂംകാറിന്റെ നിലവിലുള്ള നിക്ഷേപകരായ സെക്വയ കാപിറ്റല്‍, നോക്കിയ ഗ്രോത്ത് പാട്‌ണേഴ്‌സ്, എംപെയര്‍ ഏയ്ഞ്ചല്‍സ്, തുടങ്ങിയവരും നിക്ഷേപത്തില്‍ പങ്കാളിത്തം വഹിച്ചു. ഈ നിക്ഷേപത്തോടെ സെക്വയ കാപിറ്റല്‍ സൂംകാറിന്റെ ഏറ്റവും വലിയ ഓഹരി പങ്കാളിയാകും. 

ഉപഭോക്താക്കള്‍ക്ക് സൂംകാറിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത കാറുകള്‍ സ്വന്തമാക്കുന്നതിനായി സൂംകാര്‍ അസോസിയേറ്റ് പ്രോഗ്രാം(ഇസെഡ്എപി) വിപുലീകരിക്കുന്നതിനു വേണ്ടി ഈ നിക്ഷേപം വിനിയോഗിക്കാനാണ് പദ്ധതിയെന്ന് സൂംകാര്‍ സിഇഒ ഗ്രെഗ് മോറന്‍ പറഞ്ഞു. ഇസെഡ്എപി മാര്‍ക്കറ്റ്‌പ്ലെയ്‌സ് മോഡലില്‍ 2017ഓടെ 2,000 കാറുകള്‍ കൂടി കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. 

കമ്പനിയുടെ പ്ലാറ്റ്‌ഫോമിലേക്ക് ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനുള്ള ഒരു മാധ്യമമാണ് ഫോര്‍ഡുമായുള്ള കാര്‍ ഡീലര്‍ഷിപ്പ് പങ്കാളിത്തം. ഫോര്‍ഡ് തങ്ങളുടെ ആദ്യ ഒഇഎം(ഒറിജിനല്‍ എക്യുപ്‌മെന്റ് മാനുഫാക്ച്ചറര്‍) പാട്‌ണേഴ്‌സ് ആണെന്നും കാര്‍ വാങ്ങുന്നതിനായി ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാനാണ് ഫോര്‍ഡ് ശ്രമിക്കുന്നതെന്നും മോറന്‍ വിശദീകരിച്ചു. 2,000ത്തോളം കാറുകളുമായി നിലവില്‍ കമ്പനിക്ക് ഏഴ് നഗരങ്ങളില്‍ സാന്നിദ്ധ്യമുണ്ട്. ഉടന്‍ തന്നെ 10-15ഓളം നഗരങ്ങളില്‍ പ്രവര്‍ത്തനം തുടങ്ങുമെന്നും ഇതില്‍ കൂടുതലും രണ്ടാം നിരയില്‍ ഉള്‍പ്പെട്ട നഗരങ്ങളിലായിരിക്കുമെന്നും ഗ്രെഗ് മോറന്‍ പറയുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet