Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ ജയരാജിന്റെ വീരം ഉദ്ഘാടന ചിത്രം

👤by FK Staff 🕔26-08-2016
കൊച്ചി: വില്യം ഷേക്‌സ്പിയറിന്റെ വിഖ്യാത കൃതി മാക്ബത്തിനെ ഇതിവൃത്തമാക്കി ജയരാജ് സംവിധാനം ചെയ്ത 'വീരം' പ്രഥമ ബ്രിക്‌സ് ചലച്ചിത്ര മേളയില്‍ ഉദ്ഘാടന ചിത്രമായെത്തുന്നു. ന്യൂ ഡെല്‍ഹിയിലെ സിരിഫോര്‍ട്ടില്‍ വച്ച് സെപ്‌റ്റെംബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ചലച്ചിത്രമേള നടക്കുന്നത്. 

മാക്ബത്തിനെ മലയാള ഭാഷയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന വീരത്തില്‍ ബോളിവുഡ് താരം കുനാല്‍ കപൂറാണ് ചന്തു എന്ന മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നവരസങ്ങളുടെ പരമ്പരയില്‍ മലയാള സിനിമയില്‍ പുതിയ ചരിത്രമെഴുതിയ സ്‌നേഹം, ശാന്തം, കരുണം, അത്ഭുതം എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയരാജ് സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് വീരം. ഷേക്‌സ്പിയര്‍ കൃതിയെ ആധാരമാക്കി മലയാളത്തിലെ മൂന്നാമത്തെ ചിത്രം കൂടിയാണ് ഇത്. സുരേഷ് ഗോപി, മഞ്ജു വാര്യര്‍, ലാല്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിര്‍മിച്ച 'കളിയാട്ടം' ഷേക്‌സ്പിയറിന്റെ 'ഒഥല്ലോ' എന്ന നാടകത്തെ ആസ്പദമാക്കിയാണ് ജയരാജ് സംവിധാനം ചെയ്തത്. ഇന്ദ്രജിത്ത്, നിത്യ മേനോന്‍ എന്നിവരെ അണിനിരത്തി വി കെ പ്രകാശ് സംവിധാനം കര്‍മ്മയോഗിയാണ് ഈ ശ്രേണിയിലെ രണ്ടാമത്തെ ചിത്രം. 'ഹാംലെറ്റ്' എന്ന നാടകമായിരുന്നു കര്‍മ്മയോഗിക്ക് ആധാരമായത്. 

ഹിന്ദി, ഇംഗ്ലീഷ്, മലയാളം എന്നീ ഭാഷകളില്‍ തയാറാക്കുന്ന വീരം ഈ വര്‍ഷം തമിഴിലും തെലുങ്കിലും മൊഴിമാറ്റം ചെയ്യാനും ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ദോഹ പ്രവര്‍ത്തന മേഖലയാക്കിയ പ്രവാസി മലയാളികളായ ചന്ദ്രമോഹന്‍ പിള്ളയും പ്രദീപ് രാജനും ചേര്‍ന്ന് ചന്ദ്രകലാ ആര്‍ട്ട്‌സിന്റെ ബാനറിലാണ് വീരം നിര്‍മിക്കുന്നത്. മലയാളമടക്കം മൂന്നു ഭാഷകളിലാണ് സിനിമ പുറത്തിറങ്ങുന്നത്.

ഔറംഗാബാദിലെ എല്ലോറാ ഗുഹകളിലായിരുന്നു ചിത്രീകരണം. 13-ാം നൂറ്റാണ്ടിലെ വീര നായകനായ ചന്തുവിന്റെ ജീവിതമാണ് ഈ ചിത്രത്തിന്റെ പ്രമേയം. വടക്കന്‍ പാട്ടുകളിലെ നായക കഥാപാത്രമാണ് ചന്തു. ഷേക്‌സ്പിയറുടെ മാക്ബത്തിലെ പോലെ  ചതിയുടെ ഫലമായ ദുരന്ത പര്യവസായിയാണ് ഈ ചിത്രവും. മുഖ്യ കഥാപാത്രത്തിന്റെ ആര്‍ത്തി, അതിമോഹം, ദ്രോഹം, വഞ്ചന എന്നിവയാണ് പ്രമേയമാകുന്നത്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet