Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

പി.ടി. ഉഷയുടെ ജീവിതം സിനിമയാകണമെന്ന് സോനം കപൂര്‍

👤by FK Staff 🕔25-08-2016
മുംബൈ: മികച്ച അത്‌ലറ്റുമാരിലൊരാളായി അറിയപ്പെടുന്ന മലയാളി താരം പി ടി ഉഷയുടെ ജീവിതം സിനിമയാകണമെന്ന് ആഗ്രഹിക്കുന്നതായി ബോളിവുഡ് നടി സോനം കപൂര്‍. കായിക താരങ്ങളെക്കുറിച്ചുള്ള സിനിമകള്‍ കൂടുതലായി ഉണ്ടാവണമെന്നും സിനിമാ താരം കൂട്ടിച്ചേര്‍ത്തു. 

റിയോ ഒളിംപിക്‌സില്‍ മെഡല്‍ നേടിയ പി വി സിന്ധുവിന്റെയും സാക്ഷി മാലിക്കിക്കിന്റെയും ജീവിതം സിനിമയാകുന്നതിന് മുമ്പെ പി ടി ഉഷയുടെ  ജീവിത കഥയാണ് വെള്ളിത്തിരയിലെത്തേണ്ടതെന്നും സോനം കപൂര്‍ അഭിപ്രായപ്പെട്ടു.

പി ടി ഉഷയുടെ ജീവിതം സിനിമയാകുന്നത് കായിക ലോകത്തിന് വളരെ പ്രചോദനകരമാകുമെന്ന് അറിയിച്ച സോനം കപൂര്‍ മലയാളി കായിക താരത്തെ അവതരിപ്പിക്കാന്‍ തയാറാണെന്നും കൂട്ടിച്ചേര്‍ത്തു. 

കായികതാരങ്ങളുടെ ജീവിതം പ്രമേയമാക്കി നിരവധി സിനിമകള്‍ ഇതിനോടകം തന്നെ ഇന്ത്യയില്‍ പല ഭാഷകളിലായി പുറത്തിറങ്ങി കഴിഞ്ഞു. സ്‌പോര്‍ട്‌സിനെ കേന്ദ്രീകരിച്ച് നിരവധി ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നുമുണ്ട്. ഇത്തരം സിനിമകള്‍ തിയറ്റര്‍ വിജയം നേടുകയും ചെയ്തിരുന്നു.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet