Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

ഹോണ്ട കാറുകളുടെ മുന്നൂറാമത് ഡീലര്‍ഷിപ്പ് കൊച്ചിയില്‍

👤by FK Staff 🕔24-08-2016
കൊച്ചി: പ്രമുഖ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ ഹോണ്ട കാര്‍സ് ഇന്ത്യ, പെര്‍ഫെക്റ്റ് ഹോണ്ടയിലൂടെ കൊച്ചിയില്‍ മുന്നൂറാമത് ഡീലര്‍ഷിപ്പിന്റെ പ്രവര്‍ത്തനം ആരംഭിച്ചു. മികച്ച രൂപകല്‍പ്പനയോടെയുള്ള ഡീലര്‍ഷിപ്പ് ഷോറൂം ഹോണ്ട കാര്‍സ് ഇന്ത്യ സിഇഒയും പ്രസിഡന്റുമായ യോയി ചിറോയുനോ ഉദഘാടനം ചെയ്തു.

കഴിഞ്ഞ 20 മാസത്തിനിടെയാണ് പ്രതിമാസം അഞ്ച് എന്ന കണക്കില്‍ ഹോണ്ട കാര്‍സ് ഇന്ത്യ 100 ഡീലര്‍ഷിപ്പുകള്‍ ആരംഭിച്ചത്. ടയര്‍-ടു, ടയര്‍-ത്രീ നഗരങ്ങളില്‍ ശക്തമായ സാന്നിദ്ധ്യം ഉറപ്പിക്കാന്‍ ഇത് സഹായിച്ചതായി യുനോ പറഞ്ഞു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ കമ്പനി സ്ഥിരതയാര്‍ന്ന വളര്‍ച്ചയോടെ ഇന്ത്യന്‍ വിപണിയില്‍ ചുവടുറപ്പിച്ചു. ഹോണ്ട ബ്രാന്‍ഡ് കൂടുതല്‍ ഉപഭോക്താക്കളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ഹോണ്ട ഡീലര്‍ നെറ്റ്‌വര്‍ക്കുകള്‍ കൂടുതല്‍ വ്യാപിപ്പിക്കും. ഇതിന്റെ ഭാഗമായി കേരളത്തില്‍ അടുത്തു തന്നെ രണ്ട് പുതിയ ഡീലര്‍ഷിപ്പുകള്‍ തുടങ്ങുമെന്നും യോയി ചിറോയുനോ പറഞ്ഞു.

ഹോണ്ടയുടെ പ്രധാനപ്പെട്ട വിപണിയാണ് കേരളം. ഇന്ത്യയിലെ വില്‍പ്പനയില്‍ ഒമ്പതു ശതമാനം കേരളത്തിന്റെ സംഭാവനയാണ്. കഴിഞ്ഞ വര്‍ഷം 7% വളര്‍ച്ചയാണ് കേരളം രേഖപ്പെടുത്തിയത്. ഈ സാമ്പത്തിക വര്‍ഷം ഇത് 9% ആയിട്ടുണ്ട്. പെര്‍ഫെക്റ്റ് ഹോണ്ട ആരംഭിച്ചതോടെ സംസ്ഥാനത്ത് 20 ഔട്ട്‌ലെറ്റുകള്‍ ഹോണ്ടയ്ക്കുണ്ടെന്നും യുനോ പറഞ്ഞു. തായ്ക്കാട്ടുകരയില്‍ മുട്ടത്തിനടുത്ത് ആര്യഭംഗി ഗ്രാന്‍ഡെയില്‍ ആണ് പെര്‍ഫെക്റ്റ് ഹോണ്ട പുതിയ ഷോറൂം തുറന്നിരിക്കുന്നത്. സെയില്‍സ്, സര്‍വീസ്, സ്‌പെയര്‍പാര്‍ട്‌സ് എന്നിങ്ങനെ ഉപയോക്താക്കള്‍ക്ക് ഹോണ്ടയുടെ സമ്പൂര്‍ണ സേവനം ഉറപ്പുവരുത്തുന്ന ഷോറൂമാണ് തുറക്കുന്നതെന്ന് പെര്‍ഫെക്റ്റ് ഹോണ്ട മാനേജിങ് ഡയറക്ടര്‍ അശോക് ഹാരി പോത്തന്‍ പറഞ്ഞു.

പെയിന്റിങ്, വീല്‍ അലൈന്‍മെന്റ്, വീല്‍ ബാലന്‍സിങ്, തുടങ്ങിയവ ഉള്‍പ്പെടെയുള്ള റിപ്പയറിങ് സേവനങ്ങള്‍ക്കുള്ള ഷോപ്പും ഷോറൂമിനോട് അനുബന്ധിച്ചുണ്ട്. എക്‌സ്‌ചേഞ്ച്, പ്രീ ഓണ്‍ഡ് കാര്‍ വാങ്ങല്‍, മോട്ടോര്‍ ഇന്‍ഷൂറന്‍സ് എന്നിവയും ഉപഭോക്താക്കള്‍ക്ക് പ്രയോജനപ്പെടുത്താം.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet