Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

വനിതാ സംരംഭക നെറ്റ്‌വര്‍ക്കിന് തുടക്കമായി

👤by FK Staff 🕔24-08-2016
കൊച്ചി: കേരളത്തിലെ വനിതാ സംരംഭകരുടെ നേതൃത്വത്തില്‍ 'വനിതാ സംരംഭക നെറ്റ്‌വര്‍ക്കി'ന് (ഡബ്ല്യുഇഎന്‍-'വെന്‍') കൊച്ചിയില്‍ തുടക്കം കുറിച്ചു. സഹകരണം, പരിശീലനം, നിരീക്ഷണം തുടങ്ങിയവയിലൂടെ വനിതാ സംരംഭകരുടെ ശാക്തീകരണം ലക്ഷ്യമിട്ട് ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിക്കുന്നത്. ഹോട്ടല്‍ ഒലിവ് ഡൗണ്‍ടൗണില്‍ വെള്ളിയാഴ്ച നടന്ന ചടങ്ങില്‍ 'വെന്‍' സൊസൈറ്റിയായി രജിസ്റ്റര്‍ ചെയ്യുമെന്ന് അറിയിച്ചു. 
വനിതകളുടെ വലിയൊരു കൂട്ടായ്മയുടെ ഭാഗമായി കൊണ്ട് വെന്‍ ഉദ്ഘാടനം ചെയ്യാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് കൊച്ചി മേയര്‍ സൗമിനി ജെയിന്‍ പറഞ്ഞു. ഒഇഎന്‍ കണക്‌റ്റേഴ്‌സ് ലിമിറ്റഡ് എംഡി പമേല അന്ന മാത്യു, ഡെന്റ് കെയര്‍ ഡെന്റല്‍ ലാബ്  എംഡി ജോണ്‍ കുര്യാക്കോസ്, വിന്നര്‍ ഇന്‍ യു സിഇഒ ഷമീം റഫീഖ്, വിസ്റ്റാര്‍ എംഡി ഷീല കൊച്ചൗസേഫ്, സണ്‍റൈസ് ഹോസ്പിറ്റല്‍ എംഡി പര്‍വീണ്‍ ഹഫീസ്, കോസ്റ്റ് അക്കൗണ്ടന്റ് പുഷ്പി മുരിക്കന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

വാട്‌സ്ആപ് ഗ്രൂപ്പായി തുടക്കമിട്ട വെന്‍ മൂന്ന് മാസത്തിനുള്ളില്‍ വനിത സംരംഭകര്‍ക്ക് ശക്തമായൊരു അടിത്തറയായി മാറുകയായിരുന്നു. 200ലധികം അംഗങ്ങളുണ്ട്. ഇതില്‍ സ്റ്റാര്‍ട്ട് അപ്പുകള്‍ ഉള്‍പ്പെടെയുണ്ട്.  സംരംഭകരില്‍ നിന്നും ലഭിച്ച പ്രതികരണകരണങ്ങള്‍ ആവേശം നല്‍കുന്നതായിരുന്നുവെന്നും ഇതൊരു വനികളുടെ എക്കോ-സിസ്റ്റമായി വളര്‍ത്തിയെടുക്കുകയെന്ന ഉത്തരവാദിത്വമാണ് ഞങ്ങള്‍ നിറവേറ്റിയതെന്ന് വെന്‍ അംഗമായ ഷീല കൊച്ചൗസേഫ് പറഞ്ഞു. ഇവര്‍ക്ക് വേണ്ട സഹായങ്ങളും പരീശീലനങ്ങളും തുടര്‍ന്നു നല്‍കുമെന്നും അറിയിച്ചു. വനിത സംരംഭകര്‍ക്ക് പ്രോല്‍സാഹനവും പിന്തുണയും നല്‍കി നേതൃപാടവം വികസിപ്പിക്കുന്നതില്‍  തടസമില്ലാതെ മുന്നേറുന്നതിനുള്ള അവസരമാണ് ഇതുവഴിയൊരുക്കുന്നതെന്ന് പുഷ്പി മുരിക്കന്‍ വെന്നിന്റെ ലക്ഷ്യങ്ങള്‍ വിശദമാക്കി കൊണ്ട് പറഞ്ഞു. 

സംരംഭത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് -9037392924. 

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet