Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

സണ്‍ ഫാര്‍മ ഏറ്റെടുക്കലോടെ റാന്‍ബാക്‌സിയില്‍ രാജിവെച്ചത് നാല് ഉന്നത ഉദ്യോഗസ്ഥര്‍

👤by FK Staff 🕔23-08-2016
മുംബൈ: റാന്‍ബാക്‌സി ലാബോറട്ടറീസിനെ ഏറ്റെടുത്തതിനുശേഷം പ്രമുഖ മരുന്ന് നിര്‍മാണ കമ്പനിയായ സണ്‍ ഫാര്‍മയില്‍ ഉദ്യോഗസ്ഥ അഴിച്ചുപണി തുടരുന്നു. കഴിഞ്ഞ രണ്ട് മാസത്തിനിടെ റാന്‍ബാക്‌സിയുടെ നാല് ഉന്നത ഉദ്യോഗസ്ഥരാണ് രാജിവെച്ചത്. റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ഗീബെര്‍, ആര്‍ ആന്‍ഡ് ഡി ഫോര്‍മുലേഷന്‍സ് സീനിയര്‍ വൈസ് പ്രസിഡന്റ് സുബോധ് ദേശ്മുഖ്, ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ആന്‍ഡ് പേറ്റന്റ്‌സ് വൈസ് പ്രസിഡന്റ് ബി വിജയരാഘവന്‍, എച്ച് ആര്‍ ഡയറക്റ്റര്‍ പൂനം ഭാരതി എന്നിവരാണ് രാജിവെച്ചത്. എന്നാല്‍ ഇതേക്കുറിച്ച് പ്രതികരിക്കാന്‍ സണ്‍ ഫാര്‍മ വക്താവ് തയാറായിട്ടില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വൈസ് പ്രസിഡന്റുമാരും മറ്റ് ഉദ്യോഗസ്ഥരുമടക്കം പഴയ റാന്‍ബാക്‌സിയിലെ മുന്‍നിര ഉദ്യോഗസ്ഥരെല്ലാം രാജിവെച്ചുകഴിഞ്ഞു. 3.2 ബില്യണ്‍ ഡോളറിനാണ് റാന്‍ബാക്‌സിയെ സണ്‍ഫാര്‍മ ഏറ്റെടുത്തത്. അതിനുശേഷം കമ്പനിയില്‍ നടക്കുന്ന പുനഃസംഘടന വിവിധ വിഭാഗങ്ങളിലായി മൂവായിരത്തോളം ജീവനക്കാരെ ഇതുവരെ ബാധിച്ചിട്ടുണ്ട്.
സണ്‍ ഫാര്‍മ ഏറ്റെടുക്കുമ്പോള്‍ ഉന്നത ഉദ്യോഗസ്ഥരടക്കം റാന്‍ബാക്‌സിയില്‍ ആകെ പതിനാലായിരത്തോളം ജീവനക്കാരാണ് ഉണ്ടായിരുന്നത്. ജീവനക്കാരുടെ ഈ എണ്ണം ഏറ്റെടുക്കലിന് വലിയ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതുവരെ എത്ര ഉദ്യോഗസ്ഥര്‍ രാജിവെച്ചുവെന്നോ എത്ര പേരെ പറഞ്ഞുവിട്ടുവെന്നോ കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ല.
റാന്‍ബാക്‌സിയിലെയും സണ്‍ ഫാര്‍മയിലെയും ശമ്പള തുല്യത സംബന്ധിച്ചും ഏറ്റെടുക്കല്‍ സമയത്ത് പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. സീനിയര്‍ മാനേജര്‍ മുതല്‍ മുകളിലുള്ള റാന്‍ബാക്‌സിയിലെ ഉദ്യോഗസ്ഥര്‍ക്ക് അതേ റാങ്കിലുള്ള സണ്‍ ഫാര്‍മയിലെ ഉദ്യോഗസ്ഥരേക്കാള്‍ ശരാശരി 15-40 ശതമാനം വരെ ശമ്പളക്കൂടുതലുള്ളതാണ് സങ്കീര്‍ണതകള്‍ സൃഷ്ടിച്ചത്. 
റാന്‍ബാക്‌സിയുടെ മുഴുവന്‍ ശേഷിയും സമ്പത്തും തങ്ങള്‍ ഉപയോഗപ്പെടുത്തുമെന്നും ആര്‍ക്കും ജോലി നഷ്ടപ്പെടില്ല എന്നുമാണ് സണ്‍ ഫാര്‍മ എംഡി ദിലീപ് സാങ്‌വി കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ വ്യക്തമാക്കിയിരുത്തത്. എങ്കിലും കാര്യങ്ങള്‍ ആ വഴിക്ക് നീങ്ങിയില്ലെന്നാണ് സൂചനകള്‍.
ജര്‍മന്‍ കമ്പനിയായ മെര്‍സ് ഫാര്‍മയിലെ ഗവേഷണ-വികസന മേധാവിയായിരുന്ന അലക്‌സാണ്ടര്‍ ഗീബെര്‍ 2014 ജൂലൈയിലാണ് റാന്‍ബാക്‌സിയില്‍ ചേരുന്നത്. അതേസമയം വിജയരാഘവന്‍ കാലങ്ങളായി റാന്‍ബാക്‌സിയില്‍ തന്നെയായിരുന്നു. 2013ല്‍ റാന്‍ബാക്‌സിയില്‍ ആര്‍ ആന്‍ഡ് ഡി സീനിയര്‍ വൈസ് പ്രസിഡന്റായി ചേര്‍ന്ന സുബോധ് ദേശ്മുഖ് ഇപ്പോള്‍ നോവാര്‍ട്ടിസിന്റെ ഗ്ലോബല്‍ ഡെവലപ്‌മെന്റ് ഹെഡ് ആയി പ്രവര്‍ത്തിക്കുകയാണ്. ആര്‍ ആന്‍ഡ് ഡി എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റായി അപ്പോടെക്‌സില്‍ നിന്നെത്തിയ പ്രദീപ് സാങ്‌വിയെയാണ് സണ്‍ ഫാര്‍മ നിലവില്‍ നിയമിച്ചിരിക്കുന്നത്.
പൂനം ഭാരതി രാജിവെച്ചതോടെ പഴയ റാന്‍ബാക്‌സിയിലെ മുഴുവന്‍ എച്ച് ആര്‍ ടീം പുറത്തുകടന്നു. റാന്‍ബാക്‌സിക്ക് കുറഞ്ഞ വരുമാനം മാത്രമുണ്ടായിരുന്ന ചില വിദേശ മാര്‍ക്കറ്റുകളില്‍നിന്ന് സണ്‍ഫാര്‍മ പിന്തിരിഞ്ഞതോടെ പല സീനിയര്‍ എക്‌സിക്യൂട്ടീവുകള്‍ക്കും പണി പോയിട്ടുണ്ട്.
 
Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet