Future Kerala - Daily On Business, Economy & Society |Business malayalam| malayalam news portal | kerala news| future kerala| online malayalam

അമിതാഭ് ബച്ചന്‍ ഡോ. ഫിക്‌സിറ്റ് അംബാസഡര്‍

👤by FK Staff 🕔22-08-2016
കൊച്ചി: ഡോ. ഫിക്‌സിറ്റ് ശ്രേണിയില്‍പ്പെട്ട വാട്ടര്‍ പ്രൂഫിംഗ് ഉല്‍പ്പന്നങ്ങളുടെ ബ്രാന്‍ഡ് അംബാസഡറായി സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചനെ പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് നിയമിച്ചു. പുതിയ വീടു നിര്‍മിക്കുമ്പോള്‍ ആധുനിക രീതികള്‍ ഉപയോഗിച്ച് വാട്ടര്‍ പ്രൂഫിംഗ് സൊലൂഷന്‍ നടത്തേണ്ട ആവശ്യകതയെക്കുറിച്ച് അവബോധമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ വെള്ളിത്തിരയുടെ ഐക്കണ്‍ ആയ അമിതാഭ് ബച്ചനെ ബ്രാന്‍ഡ് അംബാസഡറാക്കി വമ്പന്‍ ബഹുമീഡിയ പ്രചാരണ പരിപാടികള്‍ക്കു രൂപം കൊടുത്തിട്ടുള്ളത്.

മുന്‍കാല പരസ്യങ്ങള്‍ പോലെ നര്‍മത്തിനു പ്രാധാന്യം നല്‍കിയാണ് ഇത്തവണയും പിഡിലൈറ്റ് ടിവി കൊമേഴ്‌സ്യലുകള്‍ തയാറാക്കിയിട്ടുള്ളതെന്ന് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ വിവേക് ശര്‍മ പറഞ്ഞു. അഡിസീവ് സീലന്റ്, കണ്‍സ്ട്രക്ഷന്‍ഷന്‍ കെമിക്കല്‍, ക്രാഫ്റ്റ്‌സ്മാന്‍ ഉല്‍പ്പന്നങ്ങള്‍, പോളിമര്‍ എമല്‍ഷന്‍ എന്നിവയില്‍ രാജ്യത്തെ മുന്‍നിര നിര്‍മാതാക്കളാണ് പിഡിലൈറ്റ് ഇന്‍ഡസ്ട്രീസ്. എം-സീണ്‍, ഡോ. ഫിക്‌സിറ്റ്, ഫെവിക്വിക്, ഫെവിസ്റ്റിക്, റോഫ്, ഫെവിക്രില്‍, മോട്ടോ മാക്‌സ്, ഹോബി ഐഡിയാസ് തുടങ്ങിയവ കമ്പനിയുടെ പ്രമുഖ ബ്രാന്‍ഡുകളാണ്.

Latest

സെല്‍ഫ് ഡ്രൈവിങ് കാറുകള്‍: എയര്‍ബിഎന്‍ബിയുടെ ഷൗന്‍ സ്റ്റെവാര്‍ട്ടിനെ ഗൂഗിള്‍ റാഞ്ചി

ലോകോത്തര സര്‍വകലാശാല സ്ഥാപിക്കാന്‍ ബാബ രാംദേവ്

പ്രാരംഭ സ്റ്റാര്‍ട്ടപ്പുകളെ ഇന്‍ക്യുബേറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ പദ്ധതി

സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ആക്‌സിസ് ബാങ്കിന്റെ ഇന്നൊവേഷന്‍ ലാബ്

യുഎസ് സഖ്യകക്ഷി: ഇന്ത്യന്‍ ശ്രമം ആശങ്കപ്പെടുത്തുന്നത്-ചെനീസ് മാധ്യമം

സുക്കര്‍ബര്‍ഗ് പോപ്പ് ഫ്രാന്‍സിസുമായി കൂടിക്കാഴ്ച നടത്തി

പ്രസിഡന്റിനെ വിമര്‍ശിച്ച മന്ത്രിയെയും ഉദ്യോഗസ്ഥനെയും ഉത്തര കൊറിയ വധിച്ചു

കുറ്റം ചെയ്തിട്ടില്ല, പ്രവര്‍ത്തിച്ചത് ഭരണഘടനയ്ക്ക് വിധേയമായി: ദില്‍മ

ഹിലരിയുടെ വിശ്വസ്ത വിവാദക്കുരുക്കില്‍

ധോണിയുമായുള്ള കരാര്‍ പെപ്‌സി പുതുക്കില്ല; പുതിയ ബ്രാന്‍ഡ് അംബാസഡര്‍ കോഹ്‌ലി

Voices

Tweet