ചൈനയ്‌ക്കെതിരെ പദ്ധതിയൊരുക്കി യുഎസ് സെനറ്റര്‍

ചൈനയ്‌ക്കെതിരെ പദ്ധതിയൊരുക്കി യുഎസ് സെനറ്റര്‍

ചൈനയില്‍ നിന്ന് ഉല്‍പ്പാദന ശാലകള്‍ മാറ്റണം, ഇന്ത്യയടക്കമുള്ള രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വര്‍ധിപ്പിക്കണം

വാഷിംഗ്ടണ്‍: കോവിഡ്-19 വ്യാപനത്തിന്റെ കാരണക്കാര്‍ ചൈനയാണെന്നും അതിനെതിരെ യുഎസ് നടപടിയെടുക്കണമെന്നും ആഹ്വാനം ചെയ്ത് യുഎസ് സെനറ്റ് അംഗം. പ്രസിഡന്റ് ട്രംപ് അംഗമായ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍പ്പെട്ട മുതിര്‍ന്ന സെനറ്റ് അംഗമായ തോം ടില്ലിസാണ് ചെനയെ അടിയറവ് പറയിക്കാന്‍ പതിനെട്ട് ഇന പദ്ധതിയുമായി മുന്നോട്ടു വന്നിരിക്കുന്നത്. ചൈനയില്‍ നിന്ന് ഉല്‍പ്പാദന ശാലകള്‍ മാറ്റണമെന്നും ഇന്ത്യ, വിയറ്റ്‌നാം, തായ്‌വാന്‍ എന്നീ രാജ്യങ്ങളുമായുള്ള തന്ത്രപരമായ ബന്ധം വര്‍ധിപ്പിക്കണമെന്നും തോം അഭിപ്രായപ്പെടുന്നു. ചൈന അമേരിക്കയുടെ സാങ്കേതിക വിദ്യകളും തൊഴിലുകളും മോഷ്ടിക്കുന്ന രാജ്യമാണെന്നും സ്വന്തം രാജ്യത്തെ പൗരന്‍മാരെ തുറുങ്കിലടച്ച് പീഡിപ്പിക്കുന്ന രാജ്യമാണെന്നതുമടക്കമുള്ള ആരോപണങ്ങളും സെനറ്റ് അംഗം ഉന്നയിക്കുന്നുണ്ട്.

ഉല്‍പ്പാദന പ്രവര്‍ത്തനങ്ങള്‍ ചൈനയില്‍ നിന്ന് യുഎസിലേക്ക് തിരികെ കൊണ്ടുവരണമെന്നും ടില്ലിസ് ആവശ്യപ്പെടുന്നുണ്ട്. 2022 ലെ ശീത ഒളിംപിക്‌സ് ചൈനയില്‍ നിന്ന് മാറ്റാന്‍ ട്രംപ് സര്‍ക്കാര്‍ ഇടപെടണമെന്നും ടില്ലിസിന്റെ പദ്ധതി ആഹ്വാനം ചെയ്യുന്നു. അതേസമയം യുഎസ് കമ്പനികളുടെ ഉല്‍പ്പാദന ശൃംഖലകള്‍ യുഎസിലും പാശ്ചാത്യ രാജ്യങ്ങളിലും കേന്ദ്രീകരിക്കണമെന്ന് മറ്റൊരു റിപ്പബ്ലിക്കന്‍ സെനറ്ററായ ജോണ്‍ ബരാസോ അഭിപ്രായപ്പെടുന്നു.

Categories: FK News, Slider
Tags: US Senator