അടുത്തയാഴ്ചവരെ നടപടി അരുതെന്ന് സുപ്രീം കോടതി

അടുത്തയാഴ്ചവരെ നടപടി അരുതെന്ന് സുപ്രീം കോടതി

മറുപടി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടത്തിനേത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്

ന്യൂഡെല്‍ഹി: ലോക്ക്ഡൗണ്‍ കാലയളവില്‍ തൊഴിലാളികളുടെ വേതനം മുഴുവനായി നല്‍കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കാത്ത കമ്പനികള്‍ക്കെതിരെ അടുത്തയാഴ്ച വരെ നടപടിയെടുക്കരുതെന്ന് സുപ്രീം കോടതി. ഇക്കാര്യത്തില്‍ മറുപടി ഫയല്‍ ചെയ്യുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സമയം ആവശ്യപ്പെട്ടത്തിനേത്തുടര്‍ന്നാണ് കോടതിയുടെ ഉത്തരവ്.

അടച്ചുപൂട്ടലിന്റെ കാലത്തും പൂര്‍ണമായ വേതനം കൃത്യസമയത്ത് വ്യവസായങ്ങള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവ തൊഴിലാളികള്‍ക്ക് നല്‍കണമെന്നാണ് മാര്‍ച്ച് 29 ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കിയിരുന്നത്. ഇതിനെതിരെ ഏതാനും സ്വകാര്യ സ്ഥാപനങ്ങള്‍ ഹര്‍ജി നല്‍കിയിരുന്നു. തങ്ങള്‍ക്ക് ഭീമമായ നഷ്ടമുണ്ടായെന്നും പ്രസ്തുത ഉത്തരവ് നിയമ വിരുദ്ധമാണെന്നുമാണ് സ്ഥാപനങ്ങള്‍ വാദിച്ചത്. ഇത് പരിഗണിച്ചുകൊണ്ടാണ് ജസ്റ്റിസുമാരായ എന്‍വി രമണ, സഞ്ജയ് കിഷന്‍ കൗള്‍, ബിആര്‍ ഗവായ് എന്നിവര്‍ സ്ഥാപങ്ങള്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുന്നത് മരവിപ്പിച്ചിരിക്കുന്നത്.

Categories: FK News, Slider