കോവിഡാനന്തരലോകം: മോദിയും ബില്‍ ഗേറ്റ്‌സും ചര്‍ച്ച നടത്തി

കോവിഡാനന്തരലോകം: മോദിയും ബില്‍ ഗേറ്റ്‌സും ചര്‍ച്ച നടത്തി

ന്യൂഡെല്‍ഹി: കൊറോണ വൈറസ് പകര്‍ച്ചവ്യാധിയെ നേരിടാന്‍ ആഗോള സഹകരണം ആവശ്യകതയെക്കുറിച്ചും അതിനായി പദ്ധതികളാവിഷ്‌ക്കരിക്കേണ്ടതുസംബന്ധിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സും ചര്‍ച്ചനടത്തി. സംഭാഷണത്തിനും പങ്കാളിത്തത്തിനും നന്ദിപറഞ്ഞ ബില്‍ ഗേറ്റ്‌സ് സാമൂഹികവും സാമ്പത്തികവുമായ ആഘാതം കുറയ്ക്കുന്നതിനുള്ള ആഗോള പ്രവര്‍ത്തനങ്ങളില്‍ ഇന്ത്യയുടെ പങ്ക് പ്രധാനമാണ് എന്നു വ്യക്തമാക്കി.

കൃത്യമായ സന്ദേശം നല്‍കി ജനങ്ങളുമായി ആശയവിനിമയം നടത്തിയുള്ള ബോധപൂര്‍വമായ സമീപനമാണ് ഇന്ത്യ നടത്തുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശാരീരിക അകലം, ആരോഗ്യ രംഗത്തെ മുന്‍നിര പ്രവര്‍ത്തകരോടുള്ള ബഹുമാനം, മുഖംമൂടി ധരിക്കുക, ശരിയായ ശുചിത്വം പാലിക്കുക, ലോക്ക്ഡൗണ്‍ വ്യവസ്ഥകളെ ബഹുമാനിക്കുക എന്നിവയ്ക്കുള്ള സ്വീകാര്യത നേടാന്‍ ഈ സമീപനം ഉപകരിച്ചു. ആഗോള ശ്രമങ്ങള്‍ക്ക് സംഭാവന നല്‍കാനുള്ള ഇന്ത്യയുടെ സന്നദ്ധതയും ശേഷിയും കണക്കിലെടുക്കുമ്പോള്‍, പ്രത്യേകിച്ച് വികസ്വര രാജ്യങ്ങളുടെ പ്രയോജനത്തിനായി, പകര്‍ച്ചവ്യാധിയോടുള്ള പ്രതികരണങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി നടന്നുകൊണ്ടിരിക്കുന്ന ആഗോള ചര്‍ച്ചകളില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തേണ്ടത് പ്രധാനമാണെന്ന് ഇരുവരും സമ്മതിച്ചു.

ജീവിതശൈലി, സാമ്പത്തിക സംഘടന, സാമൂഹിക പെരുമാറ്റം, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം എന്നിവ പ്രചരിപ്പിക്കുന്ന രീതികള്‍, കോവിഡാനന്തര ലോകത്ത് ഉയര്‍ന്നുവരാനിരിക്കുന്ന സാങ്കേതിക വെല്ലുവിളികള്‍ എന്നിവ വിശകലനം ചെയ്യുന്നതിന് ഗേറ്റ്‌സ് ഫൗണ്ടേഷന് നേതൃത്വം നല്‍കാമെന്നും പ്രധാനമന്ത്രി പറഞ്ഞു.

Comments

comments

Categories: FK News