ബിഎസ് 6 ബജാജ് പ്ലാറ്റിന 100 അവതരിപ്പിച്ചു

ബിഎസ് 6 ബജാജ് പ്ലാറ്റിന 100 അവതരിപ്പിച്ചു

കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 47,763 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 55,546 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് പ്ലാറ്റിന 100 വിപണിയില്‍ അവതരിപ്പിച്ചു. കിക്ക് സ്റ്റാര്‍ട്ട് വേരിയന്റിന് 47,763 രൂപയും ഇലക്ട്രിക് സ്റ്റാര്‍ട്ട് വേരിയന്റിന് 55,546 രൂപയുമാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില.

ബിഎസ് 6 പരിഷ്‌കാരത്തിന്റെ ഭാഗമായി ഇലക്ട്രോണിക് ഫ്യൂവല്‍ ഇന്‍ജെക്ഷന്‍ സംവിധാനം നല്‍കിയതാണ് 102 സിസി, സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍. ഈ മോട്ടോര്‍ 7.7 ബിഎച്ച്പി കരുത്തും 8.34 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 4 സ്പീഡ് ഗിയര്‍ബോക്‌സ് ചേര്‍ത്തുവെച്ചു.

കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ഇപ്പോള്‍ ടിന്റഡ് വിന്‍ഡ്‌സ്‌ക്രീന്‍ നല്‍കിയിരിക്കുന്നു. ബിഎസ് 4 വേര്‍ഷനില്‍ നിറത്തിന് അനുസൃതമായ കൗളാണ് കാണാന്‍ കഴിഞ്ഞിരുന്നത്. ഹെഡ്‌ലാംപിന് കുറേക്കൂടി സമീപത്തേക്ക് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റ് മാറ്റിസ്ഥാപിച്ചു. സീറ്റ് കൂടി പരിഷ്‌കരിച്ചു.

Comments

comments

Categories: Auto