വിധേയത്വം തുടരുമ്പോള്‍

വിധേയത്വം തുടരുമ്പോള്‍

നല്ല അനുഭവങ്ങള്‍ ബ്രാന്‍ഡിനു നല്‍കാന്‍ കഴിയുമ്പോഴാണ് ഉപഭോക്താവിന് വിശ്വാസമുണ്ടാകുന്നതും അവ വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്നതും. ഇത് ഉപഭോക്താക്കളെ ബ്രാന്‍ഡിനോട് വിധേയത്വമുള്ളവരാക്കുന്നു. അനുഭവങ്ങള്‍ യഥാവിധി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുമ്പോഴാണ് കൂടുതല്‍ ആസ്വാദ്യകരമാകുകയും ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനോട് താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്യുന്നത്. സംതൃപ്തി നല്‍കുന്നതായതിനാല്‍ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നം സ്വന്തമാക്കുക എന്നതാവും ഉപഭോക്താവിന്റെ ലക്ഷ്യം

ഉപഭോക്താക്കള്‍ക്ക് ചില ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളോടും സേവനങ്ങളോടും അതീവ താല്‍പ്പര്യം തോന്നാറുണ്ട്. അവര്‍ അത് വീണ്ടും വീണ്ടും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നു. ഉല്‍പ്പന്നമായാലും സേവനമായാലും അവയില്‍ നിന്ന് ആഹ്ലാദകരമായ അനുഭവം ഉണ്ടാകണമെന്നാണ് ഉപഭോക്താക്കള്‍ ആഗ്രഹിക്കുന്നത്. നല്ല അനുഭവങ്ങള്‍ ബ്രാന്‍ഡിനു നല്‍കാന്‍ കഴിയുമ്പോഴാണ് ഉപഭോക്താവിന് വിശ്വാസമുണ്ടാകുന്നതും അവ വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്നതും. ഇത് ഉപഭോക്താക്കളെ ബ്രാന്‍ഡിനോട് വിധേയത്വമുള്ളവരാക്കുന്നു. ഒരു ബ്രാന്‍ഡിനോട് വിധേയത്വമുള്ളവര്‍ അത് ലഭ്യമല്ലെങ്കില്‍ പകരം മറ്റൊരു ബ്രാന്‍ഡ് വാങ്ങാന്‍ തയ്യാറാവില്ല. അവര്‍ അത് ലഭിക്കുന്നതിനുള്ള അന്വേഷണവുമായി വിവിധ വില്‍പ്പനശാലകള്‍ സന്ദര്‍ശിക്കുന്നത് പതിവാണ്. ബ്രന്‍ഡില്‍ അത്ര വിശ്വാസമുള്ളതിനാലാണിത്.

ബ്രാന്‍ഡ് വിധേയത്വത്തിന്റെ അടിസ്ഥാന കാരണങ്ങളിലൊന്നാണ് ബ്രാന്‍ഡിനും ഉപഭോക്താവിനുമിടയില്‍ സൃഷ്ടിക്കപ്പെടുന്ന വൈകാരിക അടുപ്പം. ഉല്‍പ്പന്നമോ സേവനമോ മുന്നിലെത്തുമ്പോള്‍ അതിന്റെ പ്രയോജനം മനസ്സിലാക്കി അനുയോജ്യമെന്ന് തിരിച്ചറിഞ്ഞ് വാങ്ങുന്നവരും അല്ലാതെ ആകര്‍ഷണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വാങ്ങുന്നവരുമുണ്ട്. പ്രയോജനം തിരിച്ചറിഞ്ഞു വാങ്ങുന്നവര്‍ ബ്രാന്‍ഡിനെ മനസ്സിലാക്കുമെന്നുള്ളതിനാല്‍ അവര്‍ അത് വീണ്ടും ഉപയോഗിക്കാനും ഇഷ്ടപ്പെടും. ആദ്യമായി വാങ്ങുന്നവരും പ്രയോജനം തിരിച്ചറിയുകയും താല്‍പ്പര്യം ഉണ്ടാവുകയാണെങ്കില്‍ അവരും വീണ്ടും വാങ്ങാന്‍ തയ്യാറാകുകയും ചെയ്യും. ഭക്ഷ്യവിഭവങ്ങള്‍, സോപ്പ്, അലക്കുപൊടി, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ കൊറിയര്‍ പോലുള്ള സേവനങ്ങള്‍ തുടങ്ങിയവ ഈ ഗണത്തില്‍പ്പെടുന്നവയാണ്.

അനുഭവങ്ങള്‍ യഥാവിധി ഉപഭോക്താക്കള്‍ക്ക് പ്രയോജനകരമാവുമ്പോഴാണ് കൂടുതല്‍ ആസ്വാദ്യകരമാകുകയും ഉപഭോക്താക്കള്‍ക്ക് ബ്രാന്‍ഡിനോട് താല്‍പ്പര്യം വര്‍ധിക്കുകയും ചെയ്യുന്നത്. സംതൃപ്തി നല്‍കുന്നതായതിനാല്‍ ബ്രാന്‍ഡിന്റെ ഉല്‍പ്പന്നം സ്വന്തമാക്കുക എന്നതാവും ഉപഭോക്താവിന്റെ ലക്ഷ്യം. ഉല്‍പ്പന്നം വിപണിയിലിറങ്ങിയശേഷവും ഉപഭോക്താവിന്റെ മനസ്സ് വായിച്ചെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നത് അവരെ ആകര്‍ഷിക്കുന്നതിന് സഹായകമാണ്. ഉപഭോക്താവിനെ സ്വാധീനിക്കുന്ന ഉല്‍പ്പന്നം വീണ്ടും ഉപയോഗിക്കുവാന്‍ ഉപഭോക്താവിനെ പ്രേരിപ്പിക്കുന്ന നടപടിയാകും ഇത്. ബ്രാന്‍ഡിനോടും ഉല്‍പ്പന്നത്തോടും ഉപഭോക്താവ് വിധേയത്വം പുലര്‍ത്താന്‍ ഇത് കാരണമാവുകയും ചെയ്യും. ഉപഭോക്താക്കളാണ് ഓരോ ബ്രന്‍ഡിന്റെയും വിധികര്‍ത്താക്കള്‍. ഉപഭോക്താക്കളില്‍ ബ്രാന്‍ഡുകള്‍ സൃഷ്ടിക്കുന്ന വിശ്വാസം അവരെ അതിനോട് വിധേയത്വമുള്ളവരാക്കുന്നു. ഇത് ഒരു പക്ഷേ തലമുറകളിലേക്കും വ്യാപിച്ചേക്കാം.

ഉപഭോക്താക്കള്‍ ചില ബ്രാന്‍ഡുകളോട് വിധേയത്വം അല്ലെങ്കില്‍ ദൃഢവിശ്വാസം പുലര്‍ത്തുകയും അവ വീണ്ടും വാങ്ങാനും ഉപയോഗിക്കാനും താല്‍പ്പര്യപ്പെടുകയും ചെയ്യാറുണ്ട്. വിപണന തന്ത്രങ്ങളായ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന് ആനുകൂല്യം, ഉപയോഗിച്ചു നോക്കാനുള്ള അവസരം, വാറന്റി നീട്ടല്‍ തുടങ്ങിയവ നല്‍കുന്നതും ബ്രാന്‍ഡ് അംബാസഡര്‍മാരെ അവതരിപ്പിക്കുന്നതും ഉപഭോക്താക്കളില്‍ ബ്രാന്‍ഡുകളോട് വിധേയത്വം ഉണ്ടാക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.

ബ്രാന്‍ഡ് വിധേയത്വം ശക്തമായ ഉപഭോക്തൃനിര സൃഷ്ടിക്കുന്നതിന് സഹായകമാണ്. ബ്രാന്‍ഡിന് ധാരാളം ഉപഭോക്താക്കളുണ്ടാകുന്നത് വിപണിയില്‍ എതിരാളികള്‍ക്കുമേല്‍ വിജയം നേടുന്നതിനുള്ള അടിസ്ഥാനമായി കണക്കാക്കാം. ഉല്‍പ്പന്നങ്ങളോട് വിധേയത്വമുള്ളവര്‍ വിലയോ മറ്റ് ആനുകൂല്യങ്ങളോ പരിഗണിക്കാതെ വീണ്ടും അതേ ബ്രാന്‍ഡുതന്നെ വാങ്ങാനാണ് ശ്രമിക്കുന്നത്. ഒരു ബ്രാന്‍ഡിനോട് വിധേയത്വമുള്ള ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ എതിര്‍ ബ്രാന്‍ഡുകള്‍ക്ക് നന്നേ ബുദ്ധിമുട്ടേണ്ടി വരും. മാത്രമല്ല ഉല്‍പ്പന്നങ്ങള്‍ വീണ്ടും വീണ്ടും വാങ്ങിക്കുന്നതിലൂടെ ബ്രാന്‍ഡിന്റെ നേട്ടം വര്‍ധിപ്പിക്കുമെന്നതാണ് ഇതിന്റെ പ്രാധാന്യം. മാത്രമല്ല സംതൃപ്തരായ ഉപഭോക്താക്കള്‍ മറ്റുള്ളവരോട് ബ്രാന്‍ഡിനെക്കുറിച്ച് പറയുന്നത് അവരില്‍ അവബോധമുണര്‍ത്താനും സഹായിക്കും. ബ്രാന്‍ഡ് അംബാസഡര്‍മാരുടെ സേവനത്തിനു തുല്യമാണിത്.

ഉപഭോക്താവിന് ബ്രാന്‍ഡിനോടു വിധേയത്വമുണ്ടെന്നു പറയാനാവുന്നത് അവര്‍ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നവും സേവനവും യഥാര്‍ത്ഥത്തില്‍ ഉപയോഗിക്കുകയും സംതൃപ്തരാവുകയും ചെയ്യുമ്പോഴാണ്. അതേസമയം ബ്രാന്‍ഡുകള്‍ കൂപ്പണുകളും ആനുകൂല്യങ്ങളും സൗജന്യങ്ങളും ഉപഭോക്താവിനു നല്‍കി അവരെ സന്തോഷിപ്പിക്കുകയും വീണ്ടും ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രേരിപ്പിക്കുകയും ചെയ്യാറുണ്ട്.

(rajeev.lakshman@gmail.com)

Categories: FK Special, Slider