ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു, ഇനി സഖ്യ സര്‍ക്കാര്‍

ഇസ്രയേലില്‍ രാഷ്ട്രീയ പ്രതിസന്ധി അവസാനിച്ചു, ഇനി സഖ്യ സര്‍ക്കാര്‍

ടെല്‍അവീവ്: ബഞ്ചമിന്‍ നെതന്യാഹു ഇസ്രയേല്‍ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. ഇതോടെ രാജ്യത്ത് 18മാസം നീണ്ടുനിന്ന രാഷ്ട്രീയ പ്രതിസന്ധിക്ക് പരിഹാരമായി. നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ട്ട്ിയും എതിരാളികളായ ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടിയുടെ ചെയര്‍മാന്‍ ബെന്നി ഗാന്റ്‌സും ചേര്‍ന്നാണ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തിയത്. ഇരുവരും എത്തിച്ചേര്‍ന്ന കരാര്‍ പ്രകാരം ആദ്യ 18മാസം നെതന്യാഹുവും അടുത്ത 18മാസം ഗാന്റ്‌സും പ്രധാനമന്ത്രിമാരാകും. ഇപ്പോള്‍ ഗാന്റ്‌സ് പ്രതിരോധ മന്ത്രിയായി സ്ഥാനമേറ്റു. ബ്ലൂ ആന്‍ഡ് വൈറ്റ് പാര്‍ട്ടി അംഗം ഗാബി അഷ്‌കെനാസി രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായും പ്രവര്‍ത്തിക്കും
സത്യപ്രതിജ്ഞാ ചടങ്ങ് ഇന്നലെ വൈകുന്നേരം നടന്നു.

അഴിമതി ആരോപണം ഉന്നയിച്ചിട്ടും നെതന്യാഹുവിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഇസ്രായേല്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ചയാണ് അനുവദിച്ചത്.അഴിമതി ആരോപണത്തില്‍ നെതന്യാഹുവിനെ അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട ഹര്‍ജികള്‍ കോടതി ഏകകണ്ഠമായി നിരസിക്കുകയായിരുന്നു. കൈക്കൂലി, വഞ്ചന, വിശ്വാസ്യത ലംഘനം എന്നീ കുറ്റങ്ങള്‍ ഉന്നയിച്ച് നെതന്യാഹുവിനെതിരായ വിചാരണ മെയ് 24 ന് ആരംഭിക്കും. കൊറോണ വൈറസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ ആദ്യം ശദ്ധ കേന്ദ്രീകരിക്കണമെന്ന് ഇരുപാര്‍ട്ടികളും എത്തിച്ചേര്‍ന്ന കരാര്‍ ആവശ്യപ്പെടുന്നു.

Comments

comments

Categories: World
Tags: NETANYAHU