പിന്തുണയില്ലാത്ത ഭീഷണിയും ഇറാനും

പിന്തുണയില്ലാത്ത ഭീഷണിയും ഇറാനും

ഇറാനെതിരെ ലോകത്തെ നയിക്കുന്നു എന്ന് പോംപിയോയ്ക്ക് അഭിമാനിക്കാന്‍ കഴിയില്ല. കാരണം യുഎസിനെ ആരും പിന്തുടരുന്നില്ല, പിന്തുണക്കുന്നില്ല. എങ്കിലും ടെഹ്‌റാന്‍ അയല്‍ക്കാര്‍ക്കും ലോകത്തിനും ഭീഷണിയാണെന്ന വാദം യുഎസ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു

ഇറാന്റെ ഭീഷണികള്‍ക്കെതിരായി ലോകത്തെ യുഎസ് നയിക്കുന്നു എന്നതാണ് അമേരിക്കന്‍ സ്റ്ററ്റ് സെക്രട്ടറി മൈക്കല്‍ പോംപിയോയുടെ വാദം. ഇത് തികഞ്ഞ വിഢിത്തമാണ് എന്ന് തെളിയുകയാണ്,കാരണം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടം നിശ്ചയിച്ചിട്ടുള്ള അതിശയോക്തികലര്‍ന്ന മാനദണ്ഡങ്ങള്‍ക്കനുസൃതമായാണ് സ്‌റ്റേറ്റ് സെക്രട്ടറിയുടെ വാക്കുകള്‍. ഇറാന്‍ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറിയതിന്റെ രണ്ടാം വാര്‍ഷികത്തില്‍ പുറത്തിറക്കിയ പ്രസ്താവനയിലാണ് ഈ രീതിയിലുള്ള പരാമര്‍ശമുള്ളത്. സഖ്യകക്ഷികളുടെ തീരുമാനമോ,അഭിപ്രായമോ ആരായാതെയുള്ള യുഎസിന്റെ സമാനസ്വഭാവത്തിലുള്ള നീക്കങ്ങളും പ്രസ്താവനകളും പിന്നീട് അവര്‍ക്കു തന്നെ പ്രതിസന്ധി തീര്‍ക്കാം.

ട്രംപിന്റെ കടുത്ത സാമ്പത്തിക ഉപരോധം ‘തീവ്രവാദികള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ നിന്നും അവരെ തയ്യാറാക്കുന്നതില്‍നിന്നും ഇറാനെ തടഞ്ഞു’ എന്ന വാദത്തിന് വലിയ കഴമ്പില്ല. ഉപരോധം ടെഹ്റാനിലെ ഭരണകൂടത്തിന് വലിയ തടസമുണ്ടാക്കിയിരുന്നെങ്കില്‍ ഈ പ്രദേശം കൂടുതല്‍ അസ്ഥിരമാകുമായിരുന്നു. ഇറാനെതിരെ ലോകത്തെ നയിക്കുന്നു എന്ന് പോംപിയോയ്ക്ക് അഭിമാനിക്കാന്‍ കഴിയില്ല. കാരണം യുഎസിനെ ആരും പിന്തുടരുന്നില്ല, പിന്തുണക്കുന്നില്ല. എങ്കിലും ഇറാന്‍ അയല്‍ക്കാര്‍ക്കും ലോകത്തിനും ഭീഷണിയാണെന്ന വാദം യുഎസ് ഉയര്‍ത്തിക്കൊണ്ടേയിരിക്കുന്നു. കാരണം കൃത്രിമമായി എങ്കിലും മറ്റുള്ളവരെ കൂടെക്കൂട്ടുക എന്ന തന്ത്രം അവര്‍ ഇവിടെ പുറത്തെടുക്കുന്നു. ഇത് പോംപിയോയുടെ വിജയമല്ല, മറിച്ച് പരാജയമാണ്.

സംയുക്ത സമഗ്ര പദ്ധതിയില്‍ നിന്ന് (ജോയിന്റ് കോംപ്രിഹെന്‍സീവ് പ്ലാന്‍ ഓഫ് ആക്ഷന്‍) ട്രംപ് പിന്മാറിയതിന് രണ്ട് വര്‍ഷത്തിന് ശേഷം, പദ്ധതിയില്‍ പങ്കാളികളായ ചൈന, റഷ്യ, ജര്‍മ്മനി, ഫ്രാന്‍സ്, ബ്രിട്ടന്‍, യൂറോപ്യന്‍ യൂണിയന്‍ എന്നിവര്‍ ഇറാനെതിരായ അമേരിക്കന്‍ സമ്മര്‍ദപ്രചാരണത്തില്‍ ചേര്‍ന്നിട്ടില്ല. നേരെമറിച്ച്, യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള നിയന്ത്രണങ്ങള്‍ ടെഹ്റാനിലെ ഭരണകൂടം ഇപ്പോള്‍ ലംഘിക്കുന്നുണ്ടെങ്കിലും, കരാര്‍ സജീവമാണെന്ന ധാരണ അവര്‍ നിലനിര്‍ത്തുന്നു. പോംപിയോയ്ക്ക് തന്റെ അടുത്ത നീക്കത്തിനുള്ള പിന്തുണ ഉറപ്പാക്കാനാവില്ലെന്നതാണ് ഏറ്റവും പരിതാപകരം. ഇറാനികള്‍ അത്യാധുനികമായ പുതിയ ആയുധ സംവിധാനങ്ങള്‍ സ്വന്തമാക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് ഇപ്പോള്‍ യുഎസ് ചെയ്യുന്നത്. ഇറാനിലേക്കുള്ള ആയുധ വില്‍പ്പനയ്ക്കുള്ള ഐക്യരാഷ്ട്രസഭയുടെ ഉപരോധം കൂടുതല്‍ വ്യാപിപ്പിക്കാനുള്ള യുഎസ് ഭരണകൂടത്തിന്റെ പദ്ധതിയെ ജെസിപിഒഎയില്‍ ഒപ്പിട്ട മറ്റു രാജ്യങ്ങള്‍ എതിര്‍ക്കുന്നു. കാലക്രമത്തില്‍ നിലവിലുള്ള ഉപരോധത്തിന് വിള്ളല്‍ വീഴുമെന്നുറപ്പാണ്.

ജെസിപിഎഎയില്‍ ഒപ്പിട്ട മറ്റ് രാജ്യങ്ങളോട് വളരെ മോശമായാണ് ട്രംപ് പെരുമാറിയ രീതി. ഇവിടെ നീരസം ഉണ്ടായി എന്നത് യാഥാര്‍ത്ഥ്യമാണ്. അമേരിക്ക തീരുമാനിച്ചാല്‍ മറ്റുള്ളവര്‍ അതനുസരിച്ച് നില്‍ക്കണം എന്ന നിലപാട് അമേരിക്കന്‍ പ്രസിഡന്റ്് സ്വീകരിച്ചതുപോലെയാണ് മറ്റ് രാജ്യങ്ങള്‍ക്ക് അനുഭവപ്പെട്ടത്. ഇത് ഇറാനെതിരായി ഒരു അഭിപ്രായ സമന്വയത്തിലെത്തുന്നതില്‍ യുഎസിന് തടസമായി. അതുകൂടാതെ തന്റെ മുന്‍ഗാമിയുടെ പാരമ്പര്യം പൊളിച്ചുമാറ്റണമെന്ന വാശിയും ട്രംപിനുണ്ടായിരുന്നു എന്നുതോന്നുന്നു. കരാര്‍ എതിര്‍പ്പുകളെ അവഗണിച്ച് ഒഴിവാക്കി. എന്നാല്‍ യുഎസ് ജെസിപിഒഎയില്‍ തന്നെ തുടരേണ്ടതാണെന്ന വാദമാണ് വലിയൊരു വിഭാഗം മുന്നോട്ടുവെക്കുന്നത്. ഇറാന്റെ മോശം പ്രവര്‍ത്തനങ്ങളെപ്പറ്റി ചര്‍ച്ചകള്‍ നടത്തണമെന്നും അവര്‍ വാദിക്കുന്നു. യൂറോപ്യന്‍ യൂണിയന്‍ പ്രത്യേകിച്ച് ഫ്രാന്‍സ് ഇങ്ങനെയൊരു കാഴ്ചപ്പാടനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

ആണവകരാര്‍ ഒപ്പിടാന്‍ അവര്‍ ആഗ്രഹിച്ച ഉപരോധ ഇളവുകള്‍ ഇതിനകം തന്നെ നേടിയിട്ടുണ്ട്. ഇനി തന്ത്രപരമായ ചര്‍ച്ചകളിലൂടെ ഇറാനെ നിലക്കുനിര്‍ത്തുകയാണ് വേണ്ടത്. ഇവിടെ യുഎസ് കാട്ടുന്നത് തികച്ചും വിഢിത്തരമാണെന്ന അഭിപ്രായമാണ് യൂറോപ്യന്‍ യൂണിയനില്‍ ഉള്ള രാജ്യങ്ങള്‍ക്ക് ഉള്ളത്. ടെഹ്‌റാനെ ശത്രുക്കളായി പ്രഖ്യാപിച്ചാല്‍ അവര്‍ വീണ്ടും വിനാശങ്ങളായ ആയുധങ്ങള്‍ സ്വന്തമാക്കാനുള്ള വഴിതേടും. അമേരിക്ക ആക്രമിക്കുമെന്ന ഭീതിയാല്‍ അത് ഉപയോഗിക്കാനും അവര്‍ മടിക്കില്ല. ഇറാന്റെ നിലനില്‍പ്പിന് ഇത്തരം ആയുധങ്ങള്‍ ആവശ്യമാണെന്നാകും അവരുടെ വിശ്വാസം. അതില്‍നിന്ന് ഇറാനെ മടക്കാന്‍ ചര്‍ച്ചകളിലൂടെ മാത്രമെ കഴിയു. ഇവിടെയാണ് യുഎസ് ആത്മഹത്യാപരമായ നിലപാടെടുത്തത്.

അമേരിക്ക ജെസിപിഒഎയില്‍ തുടര്‍ന്നുകൊണ്ട് ഇറാന്റെ മോശം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക ഉപരോധം വര്‍ധിപ്പിക്കുക എന്ന നയം സ്വീകരിക്കാമായിരുന്നു. ഇപ്പോള്‍ യുഎസ് ഏകപക്ഷീയമായാണ് പിന്‍മാറ്റം നടത്തിയത്. ഈ നടപടി കരാറില്‍ ഒപ്പിട്ടിരുന്ന മറ്റ് രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കാം. വേറൊരു രീതിയില്‍ ചിന്തിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് യുഎസ് നടപടി പ്രകാരം നൂറുകണക്കിന് ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന വ്യാപാര, നിക്ഷേപ അവസരങ്ങളാണ് നഷ്ടമാകുന്നത്. ഈ ഗ്രൂപ്പിന് പുറത്ത് കൂടുതല്‍ പിന്തുണ നേടുന്നതില്‍ പോംപിയോ പരാജയപ്പെടുന്നതിന്റെ കാരണങ്ങളാണ് ഇതെല്ലാം.

പശ്ചിമേഷ്യക്ക് പുറത്തുള്ള ലോകത്ത് അമേരിക്കന്‍ വാദത്തോട് വലിയ സഹതാപമില്ല. മേഖലക്കുള്ളില്‍ പോലും, അവ്യക്തത വര്‍ധിക്കുന്നുണ്ട്. ഇറാനുമായി അതിര്‍ത്തി പങ്കിടുന്ന ഒരു രാജ്യവും ആവശ്യപ്പെട്ടാല്‍ ഉപരോധ പ്രചാരണത്തിന് അംഗീകാരം നല്‍കില്ല. പേര്‍ഷ്യന്‍ ഗള്‍ഫിന്റെ മറുവശത്തുള്ള ആറ് അറബ് രാജ്യങ്ങളില്‍ മൂന്നെണ്ണമായ കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവ ടെഹ്റാനുമായി ജാഗ്രത പുലര്‍ത്തുന്നവയാണ്.

ട്രംപ് ഭരണകൂടത്തിന്റെ ഇറാന്‍ തന്ത്രത്തിന് പിന്തുണ സഹാഹരിക്കുന്നതില്‍ കൊടിയ വീഴ്ച സംഭവിച്ചിട്ടുണ്ട്. ചിലര്‍ അത് കഴിവില്ലായ്മയാണെന്നും ആരോപിക്കുന്നു. എന്നാല്‍ ഉപരോധത്തിന്റെ ശക്തി മറ്റ് ഭാഗങ്ങളില്‍നിന്നുള്ള എതിര്‍പ്പുകളെ മറികടക്കുന്നുണ്ട്. അതിനര്‍ത്ഥം അത് പിന്തുണയാണ് എന്നല്ല. ഒരു സഖ്യം കെട്ടിപ്പടുക്കുന്നതിനുള്ള ശ്രമം നടത്താന്‍ യുഎസിനെ ഈ അധികാരക്കൊഴുപ്പ് അനുവദിക്കുന്നു.

ഇതിന്റെ ഫലമായി ഇറാനില്‍ ആയുധ നിരോധനം നീട്ടുന്നതിനായി പോംപിയോ യുഎന്‍ സുരക്ഷാ സമിതിയില്‍ ഒറ്റക്ക് പോരാടും. ടെഹ്റാന്‍ പുതിയ ആയുധ സംവിധാനങ്ങള്‍ നേടിയാല്‍ ഏറ്റവും അപകടത്തിലാകുന്ന എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള നയതന്ത്ര പിന്തുണ പോലും അദ്ദേഹത്തിന് ഉറപ്പിക്കാനാവില്ല എന്നത് വേറെകാര്യം. ഉപരോധം തുടരാന്‍ അറബ് സര്‍ക്കാരുകള്‍ ശക്തമായി സ്വാധീനം ചെലുത്തുമെന്ന് പലരും പ്രതീക്ഷിക്കുന്നു. എന്നാല്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി കാരണം ശ്രദ്ധ വ്യതിചലിപ്പിക്കാന്‍ പോലും അവര്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഉപരോധം വിപുലീകരിക്കാനുള്ളതോ ദീര്‍ഘിപ്പിക്കാനുള്ളതോ ആയ അമേരിക്കന്‍ ശ്രമത്തെ വളരെ കുറച്ചു രാജ്യങ്ങള്‍ മാത്രമേ അംഗീകരിച്ചിട്ടുള്ളൂ. യുഎന്നില്‍ സ്വന്തമായി കാര്യമായ സ്വാധീനമില്ലാത്ത ഇസ്രായേല്‍ മാത്രമാണ് വിപുലീകരണത്തിനായി പൂര്‍ണമായ ആഹ്വാനം നല്‍കിയിട്ടുള്ളത്.

ഇറാനെ ചങ്ങലയ്ക്കിടാന്‍ സുരക്ഷാ കൗണ്‍സിലില്‍ ഉപരോധ ഭീഷണികളും അമേരിക്കന്‍ വീറ്റോയും സംയോജിപ്പിക്കാന്‍ ട്രംപ് ഭരണകൂടത്തിന് കഴിഞ്ഞേക്കും. ഉപരോധം അവസാനിക്കുകയാണെങ്കില്‍, കടുത്ത ശിക്ഷാനടപടികള്‍ ടെഹ്റാനുമായി വ്യാപാരം നടത്തുന്നതില്‍ നിന്ന് ആയുധ നിര്‍മാതാക്കളെ തടഞ്ഞേക്കാം. ഇത് മറ്റ് ശക്തികളെ കൂടുതല്‍ ശത്രുതയിലാക്കുമെന്ന് ഉറപ്പാണ്. ഇറാനുമായുള്ള ഏറ്റുമുട്ടലിന് അന്താരാഷ്ട്ര പിന്തുണ ശേഖരിക്കുന്നതിന്. എന്തെങ്കിലും ചെയ്യാന്‍ കഴിഞ്ഞാലും യുഎസ് ലോകത്തെ നയിക്കില്ല, എന്നതാണ് യാഥാര്‍ത്ഥ്യം.

Comments

comments

Categories: Top Stories