ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം യുഎന്‍ വെട്ടിക്കുറച്ചു

ഇന്ത്യയുടെ വളര്‍ച്ചാ നിഗമനം യുഎന്‍ വെട്ടിക്കുറച്ചു

യുഎന്‍: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജിനെ ഐക്യരാഷ്ട്ര സഭ സ്വാഗതം ചെയ്തു. വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ പാക്കേജാണ് ഇതെന്ന് വിലയിരുത്തിയെങ്കിലും ഈ സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ വളര്‍ച്ച സംബന്ധിച്ച നിഗമനം 1.2 ശതമാനമായി ഇന്ത്യ വെട്ടിക്കുറച്ചു. ജിഡിപിയുടെ പത്ത് ശതമാനം (മൊത്ത ആഭ്യന്തര ഉത്പാദനം) പാക്കേജിനായി നീക്കിവെക്കുന്നത് സ്വാഗതാര്‍ഹമാണെന്ന് യുഎന്‍ ഡെവലപ്‌മെന്റ് റിസര്‍ച്ച് ബ്രാഞ്ച് മേധാവി ഹമീദ് റാഷിദ് പറഞ്ഞു.

‘ഇന്ത്യക്ക് ഒരു ആഭ്യന്തര വാണിജ്യ കമ്പോളവും വലിയ ഉത്തേജക പാക്കേജ് നടപ്പിലാക്കാനുള്ള വലിയ ശേഷിയുമുണ്ട്,’ ലോക സാമ്പത്തിക സാഹചര്യവും കാഴ്ചപ്പാടും സംബന്ധിച്ച പുതിയ റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനുള്ള വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. എന്നാല്‍ പാക്കേജ് എങ്ങനെ രൂപകല്‍പ്പന ചെയ്തിരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും അതിന്റെ പ്രതിഫലനം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷവും പ്രധാന സമ്പദ് വ്യവസ്ഥകളിലെ വളര്‍ച്ചാ നിരക്കുകള്‍ പരിശോധിക്കുമ്പോള്‍ ചൈനയ്ക്കു മാത്രം പുറകിലായിരിക്കും ഇന്ത്യയെന്നാണ് യുഎനിന്റെ വിലയിരുത്തല്‍. ജനുവരിയില്‍ യുഎനിന്റെ സാമൂഹ്യ-സാമ്പത്തിക വകുപ്പ് തയാറാക്കിയ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യ നടപ്പു സാമ്പത്തിക വര്‍ഷം 6.6 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.

Comments

comments

Categories: Business & Economy
Tags: UN-India