കൂടുതല്‍ ഉത്തേജന നടപടികള്‍ ഇല്ലെങ്കില്‍ ജിഡിപി 9% വരെ ഇടിയും: പ്രണബ് സെന്‍

കൂടുതല്‍ ഉത്തേജന നടപടികള്‍ ഇല്ലെങ്കില്‍ ജിഡിപി 9% വരെ ഇടിയും: പ്രണബ് സെന്‍

ബജറ്റിന്റെ ചെലവിടല്‍ പരിധിക്ക് അപ്പുറത്തേക്ക് പോകാന്‍ സര്‍ക്കാര്‍ തയാറാകണം

ന്യൂഡെല്‍ഹി: ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബുധനാഴ്ച പ്രഖ്യാപിച്ച പാക്കേജിനപ്പുറത്തേക്ക് സര്‍ക്കാര്‍ പോയില്ലെങ്കില്‍ 2020-21ല്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 9 ശതമാനം വരെ ചുരുങ്ങുമെന്നാണ് നിരീക്ഷിക്കാനാകുന്നതെന്ന് മുന്‍ ചീഫ് സ്റ്റാറ്റിസ്റ്റിസ്റ്റ് പ്രണബ് സെന്‍ അഭിപ്രായപ്പെട്ടു. ബജറ്റില്‍ പ്രഖ്യാപിച്ച ചെലവിടലില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നാല്‍ ഇത്തരമൊരു സാഹചര്യത്തിലേക്ക് നീങ്ങുമെന്ന്് ഇന്റര്‍നാഷണല്‍ ഗ്രോത്ത് സെന്ററിന്റെ (ഐജിസി) കണ്‍ട്രി ഹെഡായ സെന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞു.

‘കൂടുതല്‍ ചെലവിടലുകള്‍ ഉണ്ടാകുമോയെന്നറിയാന്‍ കൂടുതല്‍ പ്രഖ്യാപനങ്ങള്‍ക്കായി കാത്തിരിക്കേണ്ടതുണ്ട്. ബുധനാഴ്ചത്തെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ വരെയുള്ള നടപടികളെടുത്താല്‍ അതില്‍ ഉത്തേജന നടപടികള്‍ ഇല്ലായെന്നു തന്നെ പറയാം. പക്ഷേ ഉല്‍പ്പാദന യൂണിറ്റുകള്‍ പാപ്പരാകുന്ന സാഹചെന്ന്‌ര്യമില്ല സര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്, ‘അദ്ദേഹം പറഞ്ഞു. സമ്പദ്‌വ്യവസ്ഥയ്ക്ക് സംഭവിച്ച നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍ പാക്കേജിന്റെ ആമുഖം മികച്ചതായി തന്നെ കരുതുന്നുവെന്നും സെന്‍ പറഞ്ഞു.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) അടുത്തിടെ സര്‍ക്കാരുമായി കൂടിയാലോചിച്ച് വിപണി വായ്പകളുടെ നടപ്പു സാമ്പത്തിക വര്‍ഷത്തെ പരിധി 12 ട്രില്യണ്‍ രൂപയായി ഉയര്‍ത്തി. ബജറ്റില്‍ പ്രഖ്യാപിച്ച 7.8 ട്രില്യണ്‍ രൂപയേക്കാള്‍ ഇത് 4.2 ട്രില്യണ്‍ രൂപ അധികമാണിത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ വരുമാനം കുറയുകയും ചെലവുകള്‍ വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഇത് അപര്യാപ്തമാണ്. ബജറ്റില്‍ പ്രഖ്യാപിച്ച ചെലവിടലുകള്‍ക്ക് അപ്പുറത്തേക്ക് പോകണമെങ്കില്‍ കൂടുതല്‍ വായ്പ വേണ്ടി വരുമെന്നും സെന്‍ വിലയിരുത്തുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ചത് വലിയൊരു പാക്കേജാണെന്നും എന്നാല്‍ അതിന്റെ ഘടകങ്ങള്‍ പരിശോധിച്ചു മാത്രമേ ഇതിന്റെ പ്രതിഫലനങ്ങള്‍ പറയാനാകൂവെന്നുമാണ് ആര്‍ബിഐ മുന്‍ ഗവര്‍ണര്‍ സി രംഗരാജന്‍ പറയുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രധാനപ്പെട്ടൊരു നീക്കമായി തന്നെ പാക്കേജിനെ വിലയിരുത്താമെന്ന് ്‌രംഗരാജനു ശേഷം ആര്‍ബിഐ ഗവര്‍ണറായ ബിമല്‍ ജലാനും പറയുന്നു. പക്ഷേ, സമ്പദ് വ്യവസ്ഥയുടെ തിരിച്ചുവരവിന് സമയമെടുക്കും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy
Tags: GDP, Pronab sen