ബജാജ് ബൈക്കുകളുടെ വില വര്‍ധിച്ചു

ബജാജ് ബൈക്കുകളുടെ വില വര്‍ധിച്ചു

ഡോമിനര്‍ 400, അവെഞ്ചര്‍ ക്രൂസ് 220 ഉള്‍പ്പെടെയുള്ള മോഡലുകളുടെ വില വര്‍ധിപ്പിച്ചു

ന്യൂഡെല്‍ഹി: ബജാജ് ഓട്ടോ വിവിധ മോട്ടോര്‍സൈക്കിള്‍ മോഡലുകളുടെ എക്‌സ് ഷോറൂം വില വര്‍ധിപ്പിച്ചു. 500 രൂപ മുതല്‍ 3,500 രൂപ വരെയാണ് വില വര്‍ധന. പുതിയ വില മെയ് ഒമ്പതിന് പ്രാബല്യത്തില്‍ വന്നു. വില വര്‍ധിപ്പിച്ചവയില്‍ പള്‍സര്‍, അവെഞ്ചര്‍ മോഡലുകള്‍ ഉള്‍പ്പെടുന്നു. എന്നാല്‍ പുതിയ മോഡലായ ഡോമിനര്‍ 250 മോട്ടോര്‍സൈക്കിളിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.

ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളിന് 3000 രൂപയും അവെഞ്ചര്‍ ക്രൂസ് 220 ബൈക്കിന് 2,502 രൂപയുമാണ് വര്‍ധിച്ചത്. യഥാക്രമം 1.94 ലക്ഷം രൂപയും 1.19 ലക്ഷം രൂപയുമാണ് ഇപ്പോള്‍ ഡെല്‍ഹി എക്‌സ് ഷോറൂം വില. നേരത്തെ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചപ്പോള്‍ രണ്ട് മോഡലുകളുടെയും വില വര്‍ധിച്ചിരുന്നു. ഡോമിനര്‍ 400 മോട്ടോര്‍സൈക്കിളാണ് നിലവില്‍ ബജാജ് ഓട്ടോയുടെ ഫ്‌ളാഗ്ഷിപ്പ് മോഡല്‍.

Comments

comments

Categories: Auto
Tags: bajaj bikes