ഗ്ലീഡനിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ 10 ലക്ഷത്തില്‍ അധികം

ഗ്ലീഡനിന്റെ ഇന്ത്യയിലെ ഉപയോക്താക്കള്‍ 10 ലക്ഷത്തില്‍ അധികം

ന്യൂഡെല്‍ഹി: വിവഹേതര ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്ലീഡനിന്റെ ഇന്ത്യയിലെ ഉപയോക്താക്കളുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനുള്ള ലോക്ക്ഡൗണ്‍ കാലത്ത് ഉപയോക്തൃ അടിത്തറയില്‍ വലിയ വര്‍ധന ഉണ്ടായെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ രണ്ട് മാസത്തിനിടെ ആപ്ലിക്കേഷന്‍ ട്രാഫിക്കില്‍ ക്രമാതീതമായ വര്‍ധനകാണിക്കുന്നു. മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ ജനുവരി- ഫെബ്രുവരിയെ അപേക്ഷിച്ച് 166 ശതമാനം പുതിയ സബ്‌സ്‌ക്രിപ്ഷനുകള്‍ രേഖപ്പെടുത്തി.

പ്ലാറ്റ്‌ഫോമിലെ വനിതാ ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി കമ്പനി അറിയിച്ചു. പ്ലാറ്റ്‌ഫോമില്‍ ഇന്ത്യയിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും അനുപാതം 36:64 ആണ്. ‘രാജ്യത്തെ വനിതാ ഉപയോക്താക്കളുടെ എണ്ണം വര്‍ധിക്കുന്നത് ആഹ്ലാദകരമാണ്. അനാവശ്യ ബന്ധങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന സ്ത്രീകളെ ആശ്വസിപ്പിക്കാന്‍ സാധിക്കുന്ന ഒരു വേദിയായി മാറാനാണ് ഗ്ലീഡന്‍ എല്ലായ്‌പ്പോഴും പരിശ്രമിക്കുന്നത്, ‘ഗ്ലീഡന്‍ മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ സോളിന്‍ പെയ്‌ലെറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് രാജ്യത്ത് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നതായി അടുത്തിടെ പുറത്തിറങ്ങിയ പല റിപ്പോര്‍ട്ടുകളും വ്യക്തമാക്കിയിരുന്നു. ഇതും ലോക്ക്ഡൗണ്‍ നല്‍കുന്ന സംഘര്‍ഷങ്ങളും കൂടുതല്‍ പേരെ ഇത്തരം ആപ്പുകളിലേക്ക് നയിക്കുന്നതായാണ് വിലയിരുത്തല്‍.

Comments

comments

Categories: FK News
Tags: Gleeden app