ബാങ്കുകളുമായുള്ള ധനമന്ത്രിയുടെ ചര്‍ച്ച മാറ്റി

ബാങ്കുകളുമായുള്ള ധനമന്ത്രിയുടെ ചര്‍ച്ച മാറ്റി

ന്യൂഡെല്‍ഹി: പൊതുമേഖലാ ബാങ്ക് മേധാവികളുമായി ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്‍ ഇന്നലെ നടത്താനിരുന്ന അവലോകന യോഗം മാറ്റിവെച്ചു. പുതിയ തിയതി പീന്നീട് അറിയിക്കുമെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. സമ്പദ് ഘടനയെ ഉയര്‍ത്തുന്നതിനുള്ള വിവിധ മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു യോഗം.

വീഡിയോ കോണ്‍ഫറന്‍സിലൂടെ വായ്പാ വിതരണം, മോറട്ടോറിയം, പലിശ നിരക്കിലെ ഇളവ് ഉപഭോക്താക്കള്‍ക്ക് പകര്‍ന്ന് നല്‍കല്‍ എന്നിവ ഉള്‍പ്പടെയുള്ള നടപടികളേക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ സ്വകാര്യ, പൊതുമേഖലാ ബാങ്കുകളുടെ മേധാവികളുമായി റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് ചര്‍ച്ച നടത്തിയിരുന്നു. സമ്പദ് ഘടനയുടെ ഇപ്പോഴത്തെ അവസ്ഥയേക്കുറിച്ചും കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ച വിവിധ പദ്ധതികളുടെ നടത്തിപ്പിനേക്കുറിച്ചുമുള്ള അവലോകനമാണ് യോഗം നടത്തിയത്.

Comments

comments

Categories: FK News