സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് കോടതി അനുമതി

സര്‍ക്കാര്‍ രൂപീകരിക്കാന്‍ നെതന്യാഹുവിന് കോടതി അനുമതി

ടെല്‍അവീവ്: ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് സുപ്രീംകോടതി അനുമതി നല്‍കി. അഴിമതി ആരോപണം നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് കോടതി തീരുമാനം. പ്രോസിക്യൂഷന്‍ നേരിടേണ്ടിവന്നതിനാല്‍ നെതന്യാഹുവിനെ അയോഗ്യനാക്കാനാവശ്യപ്പെടുന്ന ഹര്‍ജികള്‍ കോടതി ഏകകണ്ഠമായി നിരസിച്ചുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

നെതന്യാഹുവും മുന്‍ സൈനിക മേധാവി ബെന്നി ഗാന്റ്‌സും തമ്മിലുള്ള അസാധാരണമായ അധികാരം പങ്കിടല്‍ തടയാനും കോടതി നിര്‍ദേശിച്ചു. നെതന്യാഹു പ്രധാനമന്ത്രിയാകുമ്പോള്‍ ബെന്നിഗാന്റ്‌സ് ഡെപ്യൂട്ടി ആയോ പകരമുള്ള ആളായോ അധികാരത്തിലെത്തും. 18മാസങ്ങള്‍ക്കുശേഷം ഇരുവരും പദവികള്‍ പരസ്പരം കൈമാറും. ഈമാസം13 ന്്് തുടര്‍ച്ചയായ നാലാം തവണയും നെതന്യാഹു പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.

Comments

comments

Categories: World
Tags: NETANYAHU