ബിഎസ് 6 ഡീസല്‍ എന്‍ജിനില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്

ബിഎസ് 6 ഡീസല്‍ എന്‍ജിനില്‍ ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ്

മാഗ്‌ന വേരിയന്റിന് 6,75,090 രൂപയും സ്‌പോര്‍ട്‌സ് എഎംടി വേരിയന്റിന് 7,90,350 രൂപയും ആസ്റ്റ വേരിയന്റിന് 8,04,450 രൂപയുമാണ് എക്‌സ് ഷോറൂം വില

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ഡീസല്‍ എന്‍ജിനുമായി ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസ് വിപണിയിലെത്തി. ബിഎസ് 6 പെട്രോള്‍ എന്‍ജിന്‍ നേരത്തെ നല്‍കിയിരുന്നു. ബിഎസ് 6 ഡീസല്‍ വേര്‍ഷന്റെ മാഗ്‌ന വേരിയന്റിന് 6,75,090 രൂപയും സ്‌പോര്‍ട്‌സ് എഎംടി വേരിയന്റിന് 7,90,350 രൂപയും ആസ്റ്റ വേരിയന്റിന് 8,04,450 രൂപയുമാണ് എക്‌സ് ഷോറൂം വില.

1.2 ലിറ്റര്‍ (1,886 സിസി) ഡീസല്‍ എന്‍ജിനാണ് ഉപയോഗിക്കുന്നത്. ഈ മോട്ടോര്‍ 4,000 ആര്‍പിഎമ്മില്‍ 74 ബിഎച്ച്പി കരുത്തും 1,750 നും 2,250 നുമിടയില്‍ ആര്‍പിഎമ്മില്‍ 190 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. 5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തുവെച്ചു. അതേസമയം സ്‌പോര്‍ട്‌സ് വേരിയന്റിന് എഎംടി ഗിയര്‍ബോക്‌സ് ലഭിക്കും.

വിവിധ വേരിയന്റുകള്‍ക്കനുസരിച്ച് ഫുള്ളി ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലൗവ് ബോക്‌സ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ എന്നിവ സഹിതം ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍ തുടങ്ങിയവ ബിഎസ് 6 ഹ്യുണ്ടായ് ഗ്രാന്‍ഡ് ഐ10 നിയോസിലെ ഫീച്ചറുകളാണ്.

എമര്‍ജന്‍സി സ്റ്റോപ്പ് സിഗ്‌നല്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സര്‍, ഇബിഡി സഹിതം എബിഎസ്, ഇമ്മൊബിലൈസര്‍, മുന്നില്‍ ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകള്‍, ലോഡ് ലിമിറ്ററുകള്‍ എന്നിവയോടെ ഡ്രൈവര്‍ക്ക് സീറ്റ്‌ബെല്‍റ്റ്, ഡ്രൈവര്‍ക്കും കോ ഡ്രൈവര്‍ക്കും സീറ്റ്‌ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സിസ്റ്റം എന്നിവ സ്റ്റാന്‍ഡേഡ് സുരക്ഷാ ഫീച്ചറുകളാണ്.

Comments

comments

Categories: Auto