ദരിദ്ര രാജ്യങ്ങള്‍ക്ക് ചൈന കടാശ്വാസം നല്‍കണം: അമേരിക്ക

ദരിദ്ര രാജ്യങ്ങള്‍ക്ക് ചൈന കടാശ്വാസം നല്‍കണം: അമേരിക്ക

വാഷിംഗ്ടണ്‍: താഴ്ന്ന വരുമാനമുള്ള രാജ്യങ്ങള്‍ക്ക് ഉഭയകക്ഷി കടാശ്വാസം നല്‍കാനുള്ള ജി 20 പ്രതിജ്ഞാബദ്ധത ചൈന നിറവേറ്റുമെന്ന് യുഎസ് പ്രതീക്ഷിക്കുന്നതായി അമേരിക്കയുടെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ആലീസ് വെല്‍സ് പറഞ്ഞു.

ലോകം പകര്‍ച്ചവ്യാധിയില്‍നിന്നുള്ള സാമ്പത്തിക വീണ്ടെടുക്കലില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തുടങ്ങുമ്പോള്‍ ഇതാവശ്യമാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. കൊറോണയുടെ പശ്ചാത്തലത്തില്‍, 25 ദരിദ്ര രാജ്യങ്ങള്‍ക്ക് അടിയന്തര കടാശ്വാസത്തിന് അന്താരാഷ്ട്ര നാണയ നിധിയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡ് കഴിഞ്ഞ മാസം അംഗീകാരം നല്‍കിയിരുന്നത് അവര്‍ഓര്‍മിപ്പിച്ചു. കോവിഡിന്റെ ആഘാതം പരിഹരിക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അടിയന്തര കടാശ്വാസത്തിന് അനുമതി നല്‍കിയതെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജിവ വ്യക്തമാക്കിയിട്ടുണ്ട്.

Comments

comments

Categories: World