മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് പി പി ഇ കിറ്റുകള്‍ നല്‍കി

മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് പി പി ഇ കിറ്റുകള്‍ നല്‍കി

കൊച്ചി : മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് എറണാകുളം ജനറല്‍ ആശുപത്രിക്ക് 400 പി പി ഇ കിറ്റുകള്‍ നല്‍കി. ആശുപത്രിക്ക് വേണ്ടി എറണാകുളം എം എല്‍ എ ടി ജെ വിനോദ് മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് എം ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റില്‍ നിന്നും പി പി ഇ കിറ്റുകള്‍ ഏറ്റുവാങ്ങി.

മുത്തൂറ്റ് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജേക്കബ്ബ്, കോര്‍പ്പറേറ്റ് സോഷ്യല്‍ റസ്പോണ്‍സബിലിറ്റി മേധാവി ബാബു ജോണ്‍ മലയില്‍ , മുത്തൂറ്റ് ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ വിനോദ് കുമാര്‍ , ആശുപത്രി സൂപ്രണ്ട് ഡോ. അനിത എ, ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ കെ ജോണ്‍, ആര്‍ എം ഒ ഡോ. സിറിയക് പി ജെ എന്നിവര്‍ സന്നിഹിതരായിരുന്നു.

ഫോട്ടോ ക്യാപ്ഷന്‍ : മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ്, എറണാകുളം ജനറല്‍ ആശുപത്രിക്ക് നല്‍കിയ പി പി ഇ കിറ്റുകള്‍ എം എല്‍ എ ടി ജെ വിനോദ് ഏറ്റുവാങ്ങിയപ്പോള്‍. മുത്തൂറ്റ് ഗ്രൂപ്പ് റീജിയണല്‍ മാനേജര്‍ വിനോദ് കുമാര്‍, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജോര്‍ജ്ജ് എം ജേക്കബ്ബ്, മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പ് എം ഡി ജോര്‍ജ്ജ് അലക്സാണ്ടര്‍ മുത്തൂറ്റ് , ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ആശ.കെ.ജോണ്‍, ആര്‍ എം ഒ ഡോ. സിറിയക് പി ജെ, സൂപ്രണ്ട് ഡോ. അനിത എ, മുത്തൂറ്റ് ഗ്രൂപ്പ് സി എസ് ആര്‍ മേധാവി ബാബു ജോണ്‍ മലയില്‍ എന്നിവര്‍ സമീപം.

Comments

comments

Categories: FK News
Tags: Muthoot