ലോക്ക് ഡൗണിലും സ്‌റ്റൈലിഷ് ആവാം

ലോക്ക് ഡൗണിലും സ്‌റ്റൈലിഷ് ആവാം

ലോക്ക് ഡൗണ്‍ പരിമിതികളുടെ മാത്രമwoല്ല, അവസരങ്ങളുടെയും കൂടി കാലമാണ്. എന്നാല്‍ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് അവസരങ്ങളെ എങ്ങനെ കണ്ടെത്തുന്നു എന്നതാണ് ഒരു വ്യക്തിയുടെ വിജയം. വിദേശരാജ്യങ്ങളില്‍ സജീവമായ വിര്‍ച്വല്‍ മേക്ക് ഓവറിന്റെ സാധ്യതകള്‍ കേരളത്തിന് പരിചയപ്പെടുത്തുകയാണ് ഫാഷന്‍ ഡിസൈനറും സ്‌റ്റൈലിംഗ് വിദഗ്ധയും സംരംഭകയുമായ രേണുക സി ശേഖര്‍

വ്യക്തിത്വം എന്നത് ഒരു വ്യക്തിയില്‍ ആന്തരികമായുള്ള ഒരു ഘടകം മാത്രമല്ലാതായി മാറിയിരിക്കുന്നു സമൂഹത്തില്‍ ഒരു വ്യക്തിക്ക് ഒരു സ്ഥാനം നേടിക്കൊടുക്കുന്നതില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്ന ഘടകം അപ്പിയറന്‍സ് തന്നെയാണ്.സമൂഹം ഒരു വ്യക്തിയെ അവന്‍ അര്‍ഹിക്കുന്ന പരിഗണയോടെ അംഗീകരിക്കണമെങ്കില്‍ വ്യക്തമായ ഒരു കോര്‍പ്പറേറ്റ്, പ്രൊഫഷണല്‍ ഐഡന്റിറ്റി ആവശ്യമാണ്. ഓരോ വ്യക്തിയും ഒരാളില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനായി സ്വയം മാറേണ്ടതിന്റെ പ്രാധാന്യം ഇവിടെയാണുള്ളത്. ഇത്തരത്തില്‍ പേഴ്സണല്‍ സ്‌റ്റൈലിംഗ് എന്നത് കോര്‍പ്പറേറ്റുകളുടെയും പ്രൊഫഷനലുകളുടെയും നിലനില്‍പ്പിന്റെ തന്നെ ഭാഗമായിക്കഴിഞ്ഞു. തങ്ങളുടെ കര്‍മരംഗത്ത് തിളങ്ങുന്നതിനാവശ്യമായ രീതിയില്‍ ഓരോ വ്യക്തിയെയും മാറ്റിയെടുക്കുകയാണ് സ്‌റ്റൈലിസ്റ്റുകള്‍ ചെയ്യുന്നത്.

വിദേശരാജ്യങ്ങളില്‍ ഏറെ സുപരിചിതമായ ഈ രീതി പല ഇന്ത്യന്‍ നഗരങ്ങളിലും പ്രവര്‍ത്തികമായി വരികയാണ്. പലപ്പോഴും പല കോര്‍പ്പറേറ്റുകളും ഇത്തരത്തിലുള്ള ഒരു അഴിച്ചു പണി തന്റെ വേഷവിധാനത്തിലും പെരുമാറ്റത്തിലും ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ സമയക്കുറവാണ് ഇക്കാര്യത്തില്‍ പലര്‍ക്കും തടസമായി മാറുന്നത്. ഈ അവസ്ഥ മനസിലാക്കി ഇറ്റലി, ഫ്രാന്‍സ് തുടങ്ങി ഫാഷന് പേര് കേട്ട രാജ്യങ്ങളില്‍ ഏറെ പ്രാബല്യത്തിലുള്ള വിര്‍ച്വല്‍ മേക്കോവര്‍ ക്‌ളാസുകള്‍ മലയാളികള്‍ക്ക് ലഭ്യമാക്കുകയാണ് യൂറോപ്യന്‍ രാജ്യങ്ങളില്‍ പരിചയസമ്പത്തുള്ള ഫാഷന്‍ ഡിസൈനറും സ്‌റ്റൈലിംഗ് വിദഗ്ധയും സംരംഭകയുമായ രേണുക സി ശേഖര്‍.

കൊറോണ വൈറസ് വ്യാപനത്തെത്തുടര്‍ന്ന് എല്ലാവരും വീടിനുള്ളില്‍ തന്നെ അകപ്പെട്ട ഈ അവസ്ഥയില്‍ തന്റെ കര്‍മമണ്ഡലവുമായി ബന്ധപ്പെട്ട് എങ്ങനെ സമയം ഫലപ്രദമായി ഉപയോഗിക്കാം എന്ന ചിന്തയില്‍ നിന്നുമാണ് ഫാഷന്‍, സ്‌റ്റൈലിംഗ് രംഗത്ത് നീണ്ട 16 വര്‍ഷത്തെ പരിചയസമ്പത്തുള്ള രേണുക സി ശേഖര്‍ വിര്‍ച്വല്‍ മേക്ക് ഓവര്‍ ക്ളാസുകള്‍ക്ക് തുടക്കം കുറിച്ചത്.

”ഇന്ത്യയുടെ, പ്രത്യേകിച്ച് കേരളത്തിന്റെ ഫാഷന്‍ സെനാറിയോ നോക്കുമ്പോള്‍ എനിക്ക് മനസിലായ കാര്യം ഇവിടെ വിര്‍ച്വല്‍ മേക്കോവറിന്റെ സാധ്യതകള്‍ വേണ്ട രീതിയില്‍ വിനിയോഗിച്ചിട്ടില്ല എന്നാണ്.എന്നാല്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ ഫാഷന്‍ മേഖലയില്‍ ഏറെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വന്ന ഒരു രീതിയാണിത്. ഞാന്‍ സ്‌റ്റൈലിംഗില്‍ മാസ്റ്റേഴ്‌സ് ചെയ്തത് ഇറ്റലിയില്‍ നിന്നുമാണ്. ആ സമയത്ത് ഞങ്ങള്‍ക്ക് ഈ മേഖലയില്‍ ക്ളാസുകള്‍ നല്‍കിയിരുന്നു. ഇറ്റലിയില്‍ അത്രയേറെ പ്രാധാന്യം നേടിയ ഈ രീതി ലോക്ക് ഡൗണ്‍ കാലത്ത് എന്തുകൊണ്ട് കേരളത്തിലെ കോര്‍പ്പറേറ്റുകള്‍ക്കും പ്രൊഫഷനലുകള്‍ക്കും ഫാഷന്‍ തല്പരരായ മറ്റ് വ്യക്തികള്‍ക്കും ഉപകാരപ്പെടുത്തിക്കൂടാ എന്ന ചിന്തയില്‍ നിന്നുമാണ് ഞാന്‍ വിര്‍ച്വല്‍ മേക്ക് ഓവര്‍ ക്ളാസുകള്‍ക്ക് തുടക്കം കുറിച്ചത്” സ്‌റ്റൈല്‍ കണ്‍സള്‍ട്ടിംഗ് ബ്രാന്‍ഡ് അഡോറിയോയുടെ സിഇഒ കൂടിയായ രേണുക സി ശേഖര്‍ പറയുന്നു.

ആവാം അടിമുടി മേക്കോവര്‍

ഏതൊരു വ്യക്തിയും പുറത്തേക്കിറങ്ങുവാനായി ഒരുങ്ങുമ്പോള്‍ നേരിടുന്ന പ്രധാന പ്രശ്നമാണ് ഏത് വസ്ത്രം ധരിക്കണം, എങ്ങനെ ഒരുങ്ങണം എന്നത്. സ്വന്തം വ്യക്തിത്വം, തനിക്ക് ചേരുന്ന വേഷവിധാരണം, വസ്ത്രധാരണത്തിലെ പ്രൊഫഷണല്‍ ഐഡന്റിറ്റി തുടങ്ങിയ കാര്യങ്ങളെപ്പറ്റി ഒരു ധാരണയില്ലാത്തതിനാലാണ് ഇത്തരം ഒരു പ്രശ്‌നം നേരിടുന്നത്. പ്രിപ്പറേഷന്‍ വര്‍ക്ക് ഉള്‍പ്പെടെ രണ്ടു മണിക്കൂറോളം നീളുന്ന വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകളിലൂടെ ഈ പ്രശ്നത്തിന് ഒരു പരിഹാരം കണ്ടെത്താന്‍ കഴിയും.

ക്ളാസ് ആവശ്യമുള്ള വ്യക്തിയുമായി സംസാരിച്ച് വിവരങ്ങള്‍ എടുത്തശേഷം വീഡിയോ കോള്‍ വഴിയാണ് ക്ലാസ് നല്‍കുന്നത്. ക്ലാസിനു ശേഷം രണ്ടാഴ്ചത്തോളം സ്‌റ്റൈലിംഗ് സംബന്ധമായ സംശയനിവാരണങ്ങള്‍ക്കായി രേണുകയെ ഇമെയില്‍, ഫോണ്‍ എന്നിവ വഴി ബന്ധപ്പെടുന്നതിനുള്ള അവസരവും നല്‍കുന്നുണ്ട്. ക്ളാസുകള്‍ ആവശ്യമുള്ളവര്‍ +918848660119 എന്ന വാട്‌സാപ്പ് നമ്പറിലേക്ക് തങ്ങളുടെ വിവരങ്ങള്‍ അറിയിച്ചാല്‍ സ്‌റ്റൈലിംഗിന് ആവശ്യമായ കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനും ജീവിതശൈലി, താല്പര്യങ്ങള്‍, ഡ്രസ്സ് ചോയ്സ്, കളര്‍ ചോയ്സ് എന്നിവ മനസിലാക്കുന്നതിനുമായി ക്‌ളൈന്റുമായി ഫോണില്‍ നേരിട്ട് ബന്ധപ്പെടും. ശേഷം ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ക്ക് ഉചിതമായ സ്‌റ്റൈലിംഗ് രീതികള്‍ ഒരു പിഡിഎഫ് ആയി തയ്യാറാക്കി അവര്‍ക്ക് നല്‍കും. ശേഷം വീഡിയോ കോള്‍ മുഖേന ക്ളാസുകള്‍ നല്‍കും.

”ലോക്ക് ഡൗണ്‍ പിരീഡില്‍ ഒരു ഓണ്‍ലൈന്‍ സ്‌റ്റൈലിംഗ് ക്ലാസ് തരാമോ എന്ന് എന്റെ ഒരു സുഹൃത്ത് ചോദിച്ചതിന്റെ വെളിച്ചത്തിലാണ് ഞാന്‍ ഇപ്പോള്‍ തന്നെ ഇത്തരമൊരു ക്ളാസിനു തുടക്കം കുറിച്ചത്. കാരണം തനിക്ക് വേണ്ടി സമയം ചെലവഴിക്കാന്‍ ആളുകള്‍ക്ക് പറ്റുന്ന സമയമാണ് ഇതെന്ന് എനിക്ക് തോന്നി. ട്രെന്‍ഡില്‍ നില്‍ക്കുന്ന ഒരു ഫാഷന്‍ പിന്തുടരുന്നത് മാത്രമല്ല, ഒരു വ്യക്തിയെ സ്‌റ്റൈലിഷ് ആക്കുന്നത്. വ്യക്തിപരമായ , ശാരീരികമായ വ്യത്യാസങ്ങള്‍ക്ക് അനുസൃതമായിആ വ്യക്തിക്ക് ചേരുന്ന സ്‌റ്റൈല്‍ മാറിക്കൊണ്ടിരിക്കും. ഉദാഹരണമായി പറഞ്ഞാല്‍ എല്ലാ വ്യക്തികള്‍ക്കും എല്ലാ കളറുകളും ചേരില്ല. മെറ്റിരിയലുകളുടെ കാര്യവും അത് പോലെ തന്നെയാണ്. സ്‌റ്റൈലിംഗുമായി ബന്ധപ്പെട്ട് ഓരോ വ്യക്തികള്‍ക്കും പലവിധത്തിലുള്ള ആശങ്കകള്‍ ഉണ്ടാകാം. ഇവിടെയാണ് ഒരു സ്‌റ്റൈലിസ്റ്റിന്റെ റോള്‍ ആവശ്യമായി വരുന്നത്. ഇത്തരം ആവശ്യങ്ങള്‍ക്കെല്ലാം കൂടിയുള്ള ഒരു സൊല്യൂഷന്‍ എന്ന നിലയ്ക്കാണ് വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകള്‍ സംഘടിപ്പിക്കപ്പെടുന്നത്. സ്വകാര്യത സംരക്ഷിക്കപ്പെടുന്നു എന്നത് തന്നെയാണ് ഇതിന്റെ പ്രധാന പ്രത്യേകത. ” രേണുക സി ശേഖര്‍ പറയുന്നു.

പ്രധാനം പേഴ്സണല്‍ സ്‌റ്റൈല്‍ അനാലിസിസ്

ഓരോ വ്യക്തിയുടെയും പ്രൊഫഷനും വ്യക്തിത്വത്തിനും അനുസൃതമായി വസ്ത്രധാരണം ഡിസൈന്‍ ചെയ്യുക എന്നതാണ് പ്രധാനമായും ഈ ക്ളാസില്‍ ചെയ്യുന്നത്.പേഴ്സണല്‍ സ്‌റ്റൈല്‍ അനാലിസിസ് എന്നാണ് ഇതിനെ പറയുക. ജോലിയുടെ രീതി അനുസരിച്ചുള്ള സ്‌റ്റൈലിംഗിനാണ് ഇവിടെ പ്രാധാന്യം നല്‍കുന്നത്. ആത്മവിശ്വാസം വര്‍ധിപ്പിക്കുക എന്നതിനാണ് പ്രാധാന്യം. വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകളുടെ ഭാഗമായി ഫിഗര്‍ ആന്‍ഡ് ബോഡി അനാലിസിസ് എന്ന വിഷയവും ചര്‍ച്ച ചെയ്യുന്നു. അതനുസരിച്ച് ഓരോ വ്യക്തികളുടെയും ശരീരഭാഷയ്ക്ക് അനുസൃതമായ വാസ്തധാരണ രീതികളാണ് നിര്‍ദേശിക്കപ്പെടുക. ഇതോടൊപ്പം ഇമ്പ്രഷന്‍ മാനേജ്മെന്റ് എന്ന വിഷയവും ഉള്‍പ്പെടുത്തിയിരിക്കുന്നു. ഒരു ഇന്റര്‍വ്യൂവിനെ എങ്ങനെ ആത്മവിശ്വാസത്തോടെ നേരിടാം എന്നതാണ് ഇതിലൂടെ പഠിപ്പിക്കുന്നത്. എങ്ങനെ നടക്കണം, എങ്ങനെ പെരുമാറണം, എങ്ങനെ സംസാരിക്കണം തുടങ്ങിയ വിഷയങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. അത് പോലെ തന്നെ പേഴ്സണല്‍ ബ്രാന്‍ഡിംഗ് എന്ന വിഷയവും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകള്‍ക്ക് ഇതിനോടകം മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പേഴ്സണല്‍ സ്‌റ്റൈല്‍ അനാലിസിസ്, ഫിഗര്‍ ആന്‍ഡ് ബോഡി ഷേപ്പ് അനാലിസിസ് , പേഴ്സണല്‍ കളര്‍ അനാലിസിസ്, ഇമ്പ്രഷന്‍ മാനേജ്മെന്റ്, ബോഡി ലാങ്ക്വേജ് – നോണ്‍ വെര്‍ബല്‍ കമ്മ്യൂണിക്കേഷന്‍, ക്‌ളോതിംഗ് കോഡ് ഡെവലപ്‌മെന്റ് , സെല്ഫ് ബ്രാന്‍ഡിംഗ് തുടങ്ങിയ സെഷനുകള്‍ ചേര്‍ന്ന വിര്‍ച്വല്‍ മേക്കോവര്‍ ക്ളാസുകള്‍ വിദ്യാര്‍ത്ഥികള്‍ മുതല്‍ കോര്‍പ്പറേറ്റുകള്‍ വരെയുള്ളവര്‍ക്ക് ഒരു പോലെ ഗുണകരമാകത്തക്ക രീതിയില്‍ ഡിസൈന്‍ ചെയ്തിരിക്കുന്നു.

Categories: FK Special, Slider