ബിഎസ് 6 ബജാജ് പ്ലാറ്റിന 110 എച്ച് ഗിയര്‍ പുറത്തിറക്കി

ബിഎസ് 6 ബജാജ് പ്ലാറ്റിന 110 എച്ച് ഗിയര്‍ പുറത്തിറക്കി

ഡെല്‍ഹി എക്‌സ് ഷോറൂം വില 59,802 രൂപ

ന്യൂഡെല്‍ഹി: ബിഎസ് 6 പാലിക്കുന്ന ബജാജ് പ്ലാറ്റിന 110 എച്ച് ഗിയര്‍ വിപണിയില്‍ അവതരിപ്പിച്ചു. 59,802 രൂപയാണ് കമ്യൂട്ടര്‍ മോട്ടോര്‍സൈക്കിളിന് ഡെല്‍ഹി എക്‌സ് ഷോറൂം വില. ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റില്‍ മാത്രമാണ് ലഭിക്കുന്നത്. ഡ്രം ബ്രേക്ക് വേരിയന്റ് ഒഴിവാക്കി. ബിഎസ് 4 പാലിച്ച ഫ്രണ്ട് ഡിസ്‌ക് ബ്രേക്ക് വേരിയന്റുമായി താരതമ്യം ചെയ്യുമ്പോള്‍ 3,431 രൂപ വര്‍ധിച്ചു.

ബിഎസ് 6 പാലിക്കുന്ന 115.45 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍ കൂള്‍ഡ് എന്‍ജിന്‍ 7,000 ആര്‍പിഎമ്മില്‍ 8.44 ബിഎച്ച്പി കരുത്തും 5,000 ആര്‍പിഎമ്മില്‍ 9.81 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. ബിഎസ് 4 എന്‍ജിന്‍ 8.5 ബിഎച്ച്പിയാണ് പുറപ്പെടുവിച്ചത്. ടോര്‍ക്കില്‍ മാറ്റമില്ല. 5 സ്പീഡ് ഗിയര്‍ബോക്‌സ് എന്‍ജിനുമായി ചേര്‍ത്തുവെച്ചു. കംബൈന്‍ഡ് ബ്രേക്കിംഗ് സിസ്റ്റം സുരക്ഷാ ഫീച്ചറാണ്.

മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാത്രമാണ് മാറ്റങ്ങള്‍. ഡിസൈന്‍, ഫീച്ചറുകള്‍, സൈക്കിള്‍ പാര്‍ട്ടുകള്‍ എന്നിവയില്‍ മാറ്റമില്ല. അതായത് ഹാലജന്‍ ഹെഡ്‌ലൈറ്റ്, ഗിയര്‍ ഷിഫ്റ്റ് ഗൈഡ് സഹിതം പകുതി ഡിജിറ്റലായ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ക്വില്‍റ്റ് തുന്നലുകളോടെ സാഡില്‍ എന്നിവ തുടരും. പുതുമ ലഭിക്കുന്നതിന് ഹെഡ്‌ലൈറ്റ്, ഫ്‌ളൈസ്‌ക്രീന്‍, ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍ എന്നിവയില്‍ ചെറിയ ഡിസൈന്‍ മാറ്റം വരുത്തി.

Comments

comments

Categories: Auto