നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ കൊടുംഭീകരര്‍

നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ കൊടുംഭീകരര്‍

നാലായിരത്തോളം വിഘടനവാദികള്‍ ഒഴിവാക്കപ്പെട്ടു

ന്യൂഡെല്‍ഹി: മുംബൈ ഭീകരാക്രമണത്തിലെ പ്രധാന ആസൂത്രകരിലൊരാളടക്കം 4,000 ത്തോളം കൊടുംഭീകരരെ പാക്കിസ്ഥാന്‍ നിരീക്ഷണ പട്ടികയില്‍നിന്ന് ഒഴിവാക്കിയതായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) സ്റ്റാര്‍ട്ടപ്പ് വെളിപ്പെടുത്തുന്നു. ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് കാസ്റ്റെല്ലമാണ് കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടയില്‍, പാക്കിസ്ഥാന്‍ ‘നിര്‍ദ്ദിഷ്ട വ്യക്തികളുടെ പട്ടികയില്‍ നിന്ന് 3,800 പേരുകള്‍ വിശദീകരണമോ അറിയിപ്പോ ഇല്ലാതെ ഇല്ലാതാക്കി എന്ന് കണ്ടെത്തിയത്. ലഷ്‌കര്‍-ഇ-തോയ്ബ നേതാവും മുംബൈ ആക്രമണത്തിന്റെ സൂത്രധാരനുമായ സകാ ഉര്‍-റഹ്മാന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകളാണ് ഒരു വിശദീകരണവുമില്ലാതെ ഒഴിവാക്കിയത്. 2018 ഒക്ടോബറില്‍ പാക്കിസ്ഥാനിലെ തീവ്രവാദ നിരീക്ഷണ പട്ടികയില്‍ ഏകദേശം 7,600 പേരുകളുണ്ടെന്നായിരുന്നു ആഗോള നിരീക്ഷണ ഏജന്‍സിയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് (എഫ്എടിഎഫ്)റിപ്പോര്‍ട്ട്. എന്നാല്‍ ഇത് 18 മാസങ്ങള്‍ക്കുള്ളില്‍ 3800ല്‍താഴെയായി ചുരുക്കി. മാര്‍ച്ച് ആദ്യം മുതല്‍ മാത്രം 1800 പേരുകള്‍ അവര്‍ ഇല്ലാതാക്കിയിട്ടുണ്ട്. പേരുകള്‍ നീക്കംചെയ്ത രീതിയും വേഗതയും അസാധാരണമായിരുന്നുവെന്ന് കാസ്റ്റിലത്തിന്റെ സഹസ്ഥാപകര്‍ തന്നെ പറയുന്നു. ഇത് ലിസ്റ്റിംഗ് പ്രക്രിയയെക്കുറിച്ചുതന്നെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു.

പാക്കിസ്ഥാന്റെ കൗണ്ടറിംഗ് ദി ഫിനാന്‍സിംഗ് ഓഫ് ടെററിസം (സിഎഫ്ടി) ലീഡ്, നാഷണല്‍ കൗണ്ടര്‍ ടെററിസം അതോറിറ്റി (നാക്റ്റ) എന്നിവ പേരുകള്‍ നീക്കം ചെയ്യുന്നതിന് ഒരു വിശദീകരണവും നല്‍കിയിട്ടില്ല. ഇതുതന്നെ പാക് നടപടിയില്‍ ദുരൂഹത ഉണ്ടെന്നുള്ളതിന് തെളിവാണ്. ഈ കാലത്ത് മരണപ്പെട്ടതായി പത്ര വാര്‍ത്ത വന്നതോ, മറ്റ് കാരണങ്ങളാല്‍ പാക്കിസ്ഥാനില്‍ ഉള്‍പ്പെടാത്തതോ ആയവ ഒഴിവാക്കിയുള്ള പട്ടികയാണ് കാസ്റ്റെല്ലം പരിശോധിച്ചത്. ഏറ്റവും സാധ്യതയുള്ള കേസുകള്‍ മാത്രമേ സ്റ്റാര്‍ട്ടപ്പ് പരിശോധിച്ചിട്ടുള്ളു എന്ന് അവര്‍തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വാള്‍സ്ട്രീറ്റ് ജേണലിന് കാസ്റ്റെല്ലം വിവരങ്ങള്‍ നല്‍കി, അവര്‍ അഭിപ്രായത്തിനായി പാക് സര്‍ക്കാരുമായി ബന്ധപ്പെട്ടു. ഇതിനെത്തുടര്‍ന്ന് ഈ മാസം 15ന് ഒരു പാക് പത്രത്തില്‍ ഒരു ലേഖനം പ്രസിദ്ധീകരിക്കപ്പെട്ടു. അതില്‍ മരിച്ച വ്യക്തികളുടെ പേരുകള്‍, അഫ്ഗാന്‍ പൗരന്മാര്‍, ശരിയായി തിരിച്ചറിയാന്‍ കഴിയാത്ത പേരുകള്‍ തുടങ്ങിയവ ഉള്‍പ്പെട്ട പേരുകളാണ് നീക്കം ചെയ്യപ്പെട്ടത് എന്ന് പറയുന്നു.

ഭീകരരതക്ക് ധനസഹായം നല്‍കുന്നതിന്റെ പേരില്‍ ആഗോള നിരീക്ഷണ ഏജന്‍സിയായ എഫ്എടിഎഫ് പാക്കിസ്ഥാനെ ഗ്രേ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സാഹചര്യത്തിലാണ് അവരുടെ ഈ അസാധാരണ നടപടി ഉണ്ടായിട്ടുള്ളത്. തീവ്രവാദ ധനസഹായം തടയാനുള്ള പാക്കിസ്ഥാന്റെ ശ്രമങ്ങളില്‍ അതൃപ്തിയുള്ള എഫ്എടിഎഫ്, ഗ്രേ പട്ടികയില്‍ നിന്ന് അവര്‍ക്ക് പുറത്തുകടക്കാനായി 27 നിബന്ധനകളാണ് മുന്നോട്ടുവെച്ചിരുന്നത്. ഇതില്‍ 14 എണ്ണം മാത്രമാണ് ഇസ്ലാമബാദ് പരിഗണിച്ചിട്ടുള്ളതെന്നും ഏജന്‍സി മുന്‍പ് കണ്ടെത്തിയിരുന്നു. ഇക്കാര്യത്തില്‍ പാക്കിസ്ഥാന്റെ പുരോഗതി വീണ്ടും വിലയിരുത്താനൊരുങ്ങുകയാണ് എഫ്എടിഎഫ്.

Comments

comments

Categories: Current Affairs