സ്വിഫ്റ്റ് ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തി

സ്വിഫ്റ്റ് ഡീസല്‍ വേരിയന്റുകള്‍ നിര്‍ത്തി

1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചിരുന്നില്ല

ന്യൂഡെല്‍ഹി: മാരുതി സുസുകി സ്വിഫ്റ്റ് മോഡലിന്റെ ഡീസല്‍ എന്‍ജിന്‍ വേരിയന്റുകള്‍ ഔദ്യോഗികമായി നിര്‍ത്തി. 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് കരുത്തേകിയിരുന്നത്. ഈ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചിരുന്നില്ല. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനില്‍ മാത്രമായിരിക്കും ഇനി മാരുതി സുസുകി സ്വിഫ്റ്റ് ലഭിക്കുന്നത്.

1.3 ലിറ്റര്‍, 4 സിലിണ്ടര്‍ ഡീസല്‍ എന്‍ജിന്‍ 74 ബിഎച്ച്പി കരുത്തും 190 എന്‍എം ടോര്‍ക്കുമാണ് പുറപ്പെടുവിച്ചിരുന്നത്. 5 സ്പീഡ് മാന്വല്‍, എഎംടി എന്നിവയായിരുന്നു ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിന്‍ 89 ബിഎച്ച്പി കരുത്തും 113 എന്‍എം ടോര്‍ക്കുമാണ് ഉല്‍പ്പാദിപ്പിക്കുന്നത്.

വിഡിഐ, വിഡിഐ എഎംടി, ഇസഡ് ഡിഐ, ഇസഡ് ഡിഐ എഎംടി, ഇസഡ് ഡിഐ പ്ലസ്, ഇസഡ് ഡിഐ പ്ലസ് എഎംടി എന്നീ ആറ് വേരിയന്റുകളിലാണ് മാരുതി സ്വിഫ്റ്റ് ഡീസല്‍ ലഭിച്ചിരുന്നത്.

Comments

comments

Categories: Auto