‘ യുഎസ് നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു ‘ ; ബോറിസ് ജോണ്‍സന്റെ പ്രതിശ്രുത വധുവിനോട് മെലാനിയ ട്രംപ്

‘ യുഎസ് നിങ്ങള്‍ക്കായി പ്രാര്‍ഥിക്കുന്നു ‘ ; ബോറിസ് ജോണ്‍സന്റെ പ്രതിശ്രുത വധുവിനോട് മെലാനിയ ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസ് ബാധയെ തുടര്‍ന്നു ചികിത്സയിലുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സനും, പ്രതിശ്രുത വധു കാരി സൈമണ്ട്‌സും എത്രയും പെട്ടെന്നു സുഖം പ്രാപിക്കട്ടേയെന്നു യുഎസ് പ്രഥമ വനിത മെലാനിയ ട്രംപ് ആശംസിച്ചു. വ്യാഴാഴ്ച (ഏപ്രില്‍ 16) ഫോണിലൂടെ കാരി സൈമണ്ട്‌സുമായി നടത്തിയ സംഭാഷണത്തിലാണു മെലാനിയ ആശംസ അറിയിച്ചത്. മെലാനിയയുടെ കോള്‍ ലഭിച്ചപ്പോള്‍ ബോറിസ് ജോണ്‍സനും, കാരി സൈമണ്ട്‌സും ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ എസ്റ്റേറ്റായ ചെക്കേഴ്‌സിലായിരുന്നെന്നാണ് റിപ്പോര്‍ട്ട്.

തനിക്ക് കോവിഡ്-19 ലക്ഷണങ്ങള്‍ അനുഭവപ്പെടുന്നുണ്ടെന്നു ഗര്‍ഭിണിയായ കാരി സൈമണ്ട്‌സ് ഈ മാസം ആദ്യം പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് സൗഖ്യം പ്രാപിച്ചെന്നും അവര്‍ പറഞ്ഞിരുന്നു. ബോറിസ് ജോണ്‍സന്റെയും ഭാര്യ കാരി സൈമണ്ട്‌സിന്റെയും ആരോഗ്യം പൂര്‍ണമായി വീണ്ടെടുക്കാന്‍ അമേരിക്ക പ്രാര്‍ഥിക്കുന്നുണ്ടെന്നും മെലാനിയ ആശംസയില്‍ അറിയിച്ചു. കോവിഡ്-19 ബാധയെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയായിരുന്ന ബോറിസ് ജോണ്‍സന്‍ ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണു സുഖം പ്രാപിച്ചത്. സമീപ ദിവസങ്ങളില്‍ കോവിഡ്-19 പ്രതിസന്ധി ഉടലെടുത്തതിനു ശേഷം മെലാനിയ ട്രംപ് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. മുഖംമൂടി ധരിക്കാനും സാമൂഹിക അകലം പാലിക്കാനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിക്കണമെന്നു പൗരന്മാരോട് നിര്‍ദേശിച്ചിരുന്നു.

Comments

comments

Categories: World