വണ്‍പ്ലസ്8 പ്രോ പുറത്തിറക്കി

വണ്‍പ്ലസ്8 പ്രോ പുറത്തിറക്കി

ചൈനീസ് പ്രീമിയം സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസ് തങ്ങളുടെ ഏറ്റവും പുതിയ വണ്‍പ്ലസ് 8സീരീസ് പുറത്തിറക്കി. പുതിയ ഫോണ്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇന്ത്യയിലും അവതരിപ്പിക്കും. കോവിഡ് വ്യാപനം ചെറുക്കുന്നതിന്റെ ഭാഗമായി അടച്ചുപൂട്ടല്‍ അടുത്ത മാസം 3 വരെ ദീര്‍ഘിപ്പിച്ച സാഹചര്യത്തിലാണ് വണ്‍പ്ലസ് പുതിയ ഫോണിന്റെ ആഗോള അവതരണം നടത്തിയത്.

സ്മാര്‍ട്ട്‌ഫോണുകള്‍ അവശ്യ ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഓണ്‍ലൈനിലോ ഓഫ്‌ലൈനായോ ഇവ വില്‍ക്കാനാവില്ല. ഇന്ത്യയിലെ അവതരണം സംബന്ധിച്ച തിയതിയോ വിലയോ കമ്പനി പുറത്തുവിട്ടിട്ടില്ല. യുഎസില്‍ 699 ഡോളര്‍ വിലയുള്ള ഫോണ്‍ ഈ മാസം അവസാനം മുതല്‍ ലഭ്യമാകും. ഓണ്‍ലൈനായാണ് ഫോണിന്റെ അവതരണം നടന്നത്. 6.78 ഇഞ്ച് ഡിസ്‌പ്ലേ, ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ്, 12ജിബി റാം, ക്വാഡ് റിയര്‍ കാമറ സംവിധാനം, 4510 എംഎഎച്ച് ബാറ്ററി ശേഷി എന്നിവയാണ് വണ്‍പ്ലസ്8 പ്രോയുടെ സവിശേഷതകള്‍.

Comments

comments

Categories: Tech