ഫോക്‌സ് വാഗണ്‍ അമിയോ, ടിഗ്വാന്‍ മതിയാക്കി

ഫോക്‌സ് വാഗണ്‍ അമിയോ, ടിഗ്വാന്‍ മതിയാക്കി

2016 ലാണ് അമിയോ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2017 ല്‍ ടിഗ്വാന്‍ ഇന്ത്യന്‍ അരങ്ങേറ്റം നടത്തി

ന്യൂഡെല്‍ഹി: ഫോക്‌സ് വാഗണ്‍ അമിയോ, ടിഗ്വാന്‍ മോഡലുകള്‍ ഇന്ത്യയില്‍ നിര്‍ത്തി. രണ്ട് കാറുകളും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. നാല് മീറ്ററില്‍ താഴെ നീളം വരുന്ന സെഡാനായ അമിയോ 2016 ലാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. 2017 ല്‍ ടിഗ്വാന്‍ ഇന്ത്യന്‍ അരങ്ങേറ്റം നടത്തി. ഇരു ഫോക്‌സ് വാഗണ്‍ കാറുകളും ഇന്ത്യയില്‍ മോശം വില്‍പ്പനയാണ് കാഴ്ച്ചവെച്ചിരുന്നത്.

മാരുതി സുസുകി ഡിസയറിന് ഫോക്‌സ് വാഗണ്‍ നല്‍കിയ മറുപടിയായിരുന്നു അമിയോ. 1.0 ലിറ്റര്‍ എംപിഐ എന്‍ജിന്‍, 1.5 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ എന്നിവയായിരുന്നു എന്‍ജിന്‍ ഓപ്ഷനുകള്‍. ഡീസല്‍ എന്‍ജിന്‍ ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. അതേസമയം ബിഎസ് 6 പാലിക്കുന്ന 1.0 ലിറ്റര്‍ എന്‍ജിന്‍ ഫോക്‌സ് വാഗണ്‍ പോളോ ഉപയോഗിക്കുന്നു.

2.0 ലിറ്റര്‍ ടിഡിഐ എന്‍ജിന്‍ ഓപ്ഷനില്‍ മാത്രമാണ് ഫോക്‌സ് വാഗണ്‍ ടിഗ്വാന്‍ ഇന്ത്യയില്‍ വിറ്റിരുന്നത്. ഈ ഡീസല്‍ എന്‍ജിനും ബിഎസ് 6 പാലിക്കുംവിധം പരിഷ്‌കരിച്ചില്ല. ടിഗ്വാന് പകരമായി ഈയിടെ ഇന്ത്യയില്‍ അവതരിപ്പിച്ച 7 സീറ്റര്‍ ടിഗ്വാന്‍ ഓള്‍സ്‌പേസ് ഉപയോഗിക്കുന്നത് ബിഎസ് 6 പാലിക്കുന്ന 2.0 ലിറ്റര്‍ ടിഎസ്‌ഐ പെട്രോള്‍ എന്‍ജിനാണ്. ഈ മോട്ടോര്‍ 190 പിഎസ് കരുത്തും 320 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 5 സീറ്റര്‍ ടിഗ്വാന്‍ ഇന്ത്യയില്‍ തിരികെ കൊണ്ടുവരികയാണെങ്കില്‍ ഈ എന്‍ജിനായിരിക്കും കരുത്തേകുന്നത്.

Comments

comments

Categories: Auto