സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഇന്ത്യയില്‍

സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഇന്ത്യയില്‍

ഡെല്‍ഹി വിമാനത്താവളത്തിലാണ് ഒരേയൊരു സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഈയിടെ കാണാനിടയായത്

ന്യൂഡെല്‍ഹി: സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഇന്ത്യയില്‍ കണ്ടെത്തി. ഡെല്‍ഹി വിമാനത്താവളത്തിലാണ് ഒരേയൊരു സ്വിഫ്റ്റ് സ്‌പോര്‍ട്ട് ഈയിടെ കാണാനിടയായത്. ഈ ചിത്രങ്ങള്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇന്ത്യയില്‍ വില്‍ക്കുന്നതിന് എത്തിച്ചതാണോ അതോ മറ്റേതെങ്കിലും രാജ്യത്തേക്ക് കൊണ്ടുപോകുകയാണോ എന്ന് വ്യക്തമല്ല.

2017 ഫ്രാങ്ക്ഫര്‍ട്ട് മോട്ടോര്‍ ഷോയിലാണ് സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട്ട് അനാവരണം ചെയ്തത്. നിലവില്‍ ചില വിദേശ വിപണികളില്‍ വാഹനം വിറ്റുവരുന്നു. സ്റ്റാന്‍ഡേഡ് സ്വിഫ്റ്റുമായി താരതമ്യം ചെയ്യുമ്പോള്‍ പുനര്‍രൂപകല്‍പ്പന ചെയ്ത മുന്‍, പിന്‍ ബംപറുകള്‍, പുതിയ ഡയമണ്ട് കട്ട് അലോയ് വീലുകള്‍, കറുത്ത സൈഡ് സ്‌കര്‍ട്ടുകള്‍ എന്നിവ സ്വിഫ്റ്റ് സ്‌പോര്‍ട്ട് പതിപ്പില്‍ കാണാം.

48 വോള്‍ട്ട് മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം സഹിതം 1.4 ലിറ്റര്‍, ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ് സുസുകി സ്വിഫ്റ്റ് സ്‌പോര്‍ട്ടിന് കരുത്തേകുന്നത്. ആകെ 127 ബിഎച്ച്പി കരുത്തും 235 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 9.1 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 210 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത.

Comments

comments

Categories: Auto