കൊറോണക്കാലത്ത് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ നായിഡു

കൊറോണക്കാലത്ത് ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍; നടപടിക്കെതിരെ നായിഡു

അമരാവതി: കോവിഡ് -19 രോഗികളെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളുടെ അഭാവം ഉണ്ടെന്ന് അഭിപ്രായപ്പെട്ടതിന് വൈഎസ്ആര്‍സിപി സര്‍ക്കാര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്ത നടപടിയില്‍ ടിഡിപി ദേശീയ പ്രസിഡന്റും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡു പ്രതിഷേധിച്ചു.

‘നരസിപട്ടണം സര്‍ക്കാര്‍ ആശുപത്രിയില്‍ മാസ്‌കുകളും കയ്യുറകളും ഇല്ലാത്തതിനെക്കുറിച്ച് ഡോ. സുധാകര്‍ ആണ് പരാതിപ്പെട്ടത്. ആശുപത്രിയിയില്‍ ഇക്കാര്യം ഒരുക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഇത് തീര്‍ത്തും ഞെട്ടിക്കുന്നതാണ്, ”നായിഡു പറഞ്ഞു. ഈ ഭയാനകമായ സാഹചര്യത്തില്‍ ഡോക്ടര്‍മാരെയും ആരോഗ്യ ഉദ്യോഗസ്ഥരെയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടതുണ്ട്. മെഡിക്കല്‍ രംഗത്തെ മുന്‍നിരക്കാര്‍ക്ക് ഇതാണ് അവസ്ഥയെങ്കില്‍ സ്ഥിതി കൂടുതല്‍ ദയീനയമാകുമെന്ന് നായിഡു പറഞ്ഞു.

Comments

comments

Categories: FK News