ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനു വധു, വരന്‍, അതിഥികള്‍ എന്നിവരെ അറസ്റ്റ് ചെയ്തു

ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചതിനു വധു, വരന്‍, അതിഥികള്‍ എന്നിവരെ അറസ്റ്റ് ചെയ്തു

ജൊഹാന്നസ്‌ബെര്‍ഗ്: ലോക്ക്ഡൗണ്‍ നിയമം ലംഘിച്ചു വിവാഹ പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ദക്ഷിണാഫ്രിക്കയില്‍ വധു,വരന്‍ എന്നിവരെയും അവരുടെ അതിഥികളായെത്തിയവരെയും അറസ്റ്റ് ചെയ്തു. ഞായറാഴ്ചയാണു ജബുലാനി സുലു, നോംതാന്‍ഡാസൊ മഖൈസ് എന്നിവര്‍ വിവാഹിതരായത്.

വിവാഹച്ചടങ്ങിലേക്കു പൊലീസ് എത്തുകയും അറസ്റ്റ് ചെയ്ത് ജീപ്പിലേക്ക് കയറ്റുകയും ചെയ്തു. വിവാഹ ചടങ്ങിനെത്തിയ പുരോഹിതന്‍ ഉള്‍പ്പെടെ 50 ഓളം അതിഥികളെയും പൊലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
ഇതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്നുണ്ട്. അറസ്റ്റിലായവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. കോവിഡ് 19നെ പ്രതിരോധിക്കാനായി രണ്ടാഴ്ചയായി ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിട്ട്. ഏപ്രില്‍ 16 വരെയാണു ദക്ഷിണാഫ്രിക്കയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. 1,700 കോവിഡ് 19 കേസുകളാണ് ഇതുവരെയായി ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 11 മരണങ്ങളും സംഭവിച്ചു.

Comments

comments

Categories: FK News