‘ഐടി മേഖല ഉടന്‍ തിരികെയെത്തും’

‘ഐടി മേഖല ഉടന്‍ തിരികെയെത്തും’

കോവിഡ് 19 ബാധയെ തുടര്‍ന്ന് ഐടി മേഖലയില്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ തടസമുണ്ടാകുമെങ്കിലും ഇടന്‍ പുനരുജ്ജീവനെ സാധ്യമാകുമെന്ന് ഇന്‍ഫോസിസ് സിഇഒയും നാസ്‌കോം ചെയര്‍മാനുമായ പ്രവീണ്‍ റാവു പറഞ്ഞു.

191 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഐടി മേഖലയില്‍ വന്‍കിട കമ്പനികള്‍ക്കും ആഘാതമുണ്ടാകുമെങ്കിലും ചെറുകിട കമ്പനികള്‍ കടുത്ത വെല്ലുവിളി അഭിമുഖീകരിക്കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിലവിലെ സാഹചര്യത്തില്‍ ബിസിനസിനും ഒപ്പം ജീവനക്കാര്‍ക്കും ഏറ്റവും കുറവ് ആഘാതമുണ്ടാക്കാനുള്ള സ്ഥിതി സംജാതമാക്കുന്നതിനാണ് അടിയന്തര മുന്‍ഗണന നല്‍കുന്നത്. ജോലിസ്ഥലത്ത് ഡിജിറ്റല്‍ ടെക്‌നോജിക്ക് സാധ്യത ഭാവിയില്‍ വര്‍ധിക്കുന്നതിന് നിലവിലെ സാഹചര്യം വഴിവെക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Comments

comments

Categories: FK News
Tags: IT sector