എച്ച് യുഎല്‍-യുണിസെഫ് സഹകരണം

എച്ച് യുഎല്‍-യുണിസെഫ് സഹകരണം

കൊറോണ ബാധയെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനും സുരക്ഷ ശക്തമാക്കാനും പുതിയ കമ്യൂണിക്കേഷന്‍ കാംപെയ്‌ന് തുടക്കമിടുന്നു. പ്രമുഖ എഫ്എംസിജി കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവര്‍ ലിമിറ്റഡ് , യുണിസെഫുമായി ചേര്‍ന്നാണ് കോവിഡ് 19 എതിരെ പൊരുതാന്‍ തീരുമാനിച്ചിരിക്കുന്നത്.

എച്ച്‌യുഎല്ലിന്റെ മാര്‍ക്കറ്റിംഗ് പ്രാഗല്‍ഭ്യവും യുണിസെഫിന്റെ സാങ്കേതിക മികവും കൂടിച്ചേര്‍ന്നുള്ള കമ്യൂണിക്കേഷന്‍ ടൂളുകളിലൂടെ ആളുകളുടെ പെരുമാറ്റത്തില്‍ മാറ്റം വരുത്താനും സുരക്ഷിതരായി വീടുകളില്‍ ഇരിക്കാനും പ്രാപ്തരാക്കുകയാണ് ലക്ഷ്യം. കൊറോണ ദുരിതത്തില്‍ നിന്നും കരകയറുന്നതിനായി 100 കോടി രൂപയാണ് എച്ച്‌യുഎല്‍ അടുത്തിടെ വാഗ്ദാനം ചെയ്തിരിക്കുന്നത്. സാമൂഹ്യ അകലം പാലിക്കാനും കൈ കഴുകല്‍ ശീലമാക്കാനും ഒപ്പം വീടുകളില്‍ സുരക്ഷിതരായി ഇരിക്കാനുമാണ് കാംപെയ്ന്‍ ആഹ്വാനം ചെയ്യുന്നത്. കാംപെയ്‌ന് പുറമെ മറ്റ് നിരവധി സന്നദ്ധ പ്രവര്‍ത്തനങ്ങളും എച്ച്‌യുഎല്‍ ഏറ്റെടുത്തിട്ടുണ്ട്.

Comments

comments

Categories: FK News
Tags: HUL-Unicef