ഇമാര്‍ പ്രോജക്ടുകള്‍ നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ചെയര്‍മാന്‍ മുഹമ്മദ് അലബ്ബര്‍

ഇമാര്‍ പ്രോജക്ടുകള്‍ നിര്‍ത്തിവെച്ചുവെന്ന വാര്‍ത്തകള്‍ തള്ളി ചെയര്‍മാന്‍ മുഹമ്മദ് അലബ്ബര്‍

‘ഇമാറിന്റെ ഒരു സൈറ്റിലും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ല’

ദുബായ്: കോവിഡ്-19 മൂലം ദുബായിലെ പ്രമുഖ കെട്ടിട നിര്‍മാതാക്കളായ ഇമാര്‍ സുപ്രധാന പ്രോജക്ടുകളിലെ നിര്‍മാണ പ്രവൃത്തികള്‍ നിര്‍ത്തിവെച്ചതായുള്ള റിപ്പോര്‍ട്ടുകളെ തള്ളി ചെയര്‍മാന്‍ മുഹമ്മദ് അലബ്ബര്‍. അത്തരം വാര്‍ത്തകള്‍ തീര്‍ത്തും അസംബന്ധമാണെന്ന് അലബ്ബര്‍ വ്യക്തമാക്കി. ദുബായ് ക്രീക്ക് ഹാര്‍ബര്‍ ഉള്‍പ്പടെയുള്ള ഇമാര്‍ പ്രോജക്ടുകള്‍ െൈവറസ് വ്യാപനം കാരണം നിര്‍ത്തിവെച്ചതായി റോയിട്ടേഴ്‌സ് ആണ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇതെ തുടര്‍ന്ന് മറ്റ് മാധ്യമങ്ങളും വാര്‍ത്ത പുറത്തുവിട്ടിരുന്നു.

ഇത് തെറ്റിദ്ധാരണയോ കിംവദന്തിയോ പോലുമല്ല, തീര്‍ത്തും അവാസ്തവവും അസംബന്ധവുമാണെന്ന് അലബ്ബര്‍ പ്രതികരിച്ചു. ലോകം മുഴുവന്‍ ലോക്ക്ഡൗണിലായ ഇക്കാലത്ത് കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം കാര്യങ്ങളില്‍ അതിശയം തോന്നുന്നുവെന്നും ഇത് ഒരിക്കലും അനുവദിക്കില്ലെന്നും അലബ്ബര്‍ പറഞ്ഞു. ഇമാര്‍ സൈറ്റുകളിലൊന്നും വൈറസ് ഇല്ലെന്നും ആര്‍ക്കും രോഗം കണ്ടെത്തിയിട്ടില്ലെന്നും ഒരു സൈറ്റിലും പ്രവര്‍ത്തനം നിര്‍ത്തിവെച്ചിട്ടില്ലെന്നും അലബ്ബര്‍ വ്യക്തമാക്കി.

അതേസമയം അസാധാരണമായ പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സൈറ്റുകളില്‍ പൂര്‍ണതോതിലുള്ള പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് അലബ്ബര്‍ സമ്മതിച്ചു. മറ്റെല്ലാ പ്രമുഖ കമ്പനികളെയും പോലെ പ്രതിസന്ധി മറികടക്കുന്നതിനായി ഇമാറിലും ചിലവ് ചുരുക്കല്‍ നടപടികള്‍ നടക്കുന്നതായും അലബ്ബര്‍ പറഞ്ഞു.

Comments

comments

Categories: Arabia