നാല് യമഹ ബൈക്കുകള്‍ ഇന്ത്യ വിട്ടു

നാല് യമഹ ബൈക്കുകള്‍ ഇന്ത്യ വിട്ടു

വൈഇസഡ്എഫ്- ആര്‍3, ഫേസര്‍ 25, സല്യൂട്ടോ, സല്യൂട്ടോ ആര്‍എക്‌സ് എന്നീ മോഡലുകളാണ് ഇന്ത്യയില്‍ നിര്‍ത്തിയത്

ന്യൂഡെല്‍ഹി: രാജ്യത്ത് ഏപ്രില്‍ ഒന്നിന് ബിഎസ് 6 ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പ്രാബല്യത്തില്‍ വന്നതോടെ ചില മോഡലുകള്‍ ഒഴിവാക്കി യമഹ തങ്ങളുടെ ഇന്ത്യാ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്തു. വൈഇസഡ്എഫ്- ആര്‍3 (321 സിസി), ഫേസര്‍ 25 (249 സിസി), സല്യൂട്ടോ (125 സിസി), സല്യൂട്ടോ ആര്‍എക്‌സ് (110 സിസി) എന്നീ ബൈക്കുകളാണ് ഇന്ത്യന്‍ വിപണിയില്‍ നിര്‍ത്തിയത്. എഫ്ഇസഡ് 25 വെബ്‌സൈറ്റില്‍നിന്ന് തല്‍ക്കാലം ഒഴിവാക്കിയെങ്കിലും ബിഎസ് 6 എന്‍ജിനുമായി ഉടന്‍ തിരികെയെത്തും.

ഫേസര്‍ 25, സല്യൂട്ടോ, സല്യൂട്ടോ ആര്‍എക്‌സ് എന്നീ മോട്ടോര്‍സൈക്കിളുകള്‍ ഇന്ത്യന്‍ വിപണിയില്‍ തിരിച്ചെത്തില്ല. പരിഷ്‌കരിച്ച വൈഇസഡ്എഫ്- ആര്‍3 ഒരുപക്ഷേ അടുത്ത വര്‍ഷം ഇന്ത്യയില്‍ തിരികെയെത്തും. യൂറോപ്പിലെ വാഹന നിര്‍മാതാക്കള്‍ക്ക് യൂറോ 4 ( ബിഎസ് 4 മാനദണ്ഡങ്ങള്‍ക്ക് തുല്യം) വാഹനങ്ങള്‍ 2021 ജനുവരി വരെ വില്‍ക്കാന്‍ കഴിയും. യൂറോ 5 പാലിക്കുന്ന യമഹ വൈഇസഡ്എഫ്- ആര്‍3 മോട്ടോര്‍സൈക്കിള്‍ 2020 അവസാനത്തോടെ അരങ്ങേറുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെയെങ്കില്‍ 2021 ല്‍ പുതിയ മോഡല്‍ ഇന്ത്യയിലെത്തിയേക്കും.

ബിഎസ് 6 കാലത്ത് പ്രീമിയം ബൈക്കുകളും 125 സിസി സ്‌കൂട്ടറുകളും മാത്രമാണ് ഇന്ത്യയില്‍ യമഹ വില്‍ക്കുന്നത്.

Comments

comments

Categories: Auto
Tags: Yamaha